സുഷമയുടെ പേര് എന്നെക്കാൾ മുകളിൽ എന്നു ഉമ്മൻ ചാണ്ടി; അനുഭവം പങ്ക് വെച്ച് ആന്റോ ജോസഫ്..!

Advertisement

കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുപോലെ സ്നേഹിച്ചിരുന്ന ഒരു രാഷ്ട്രീയ നേതാവായിരുന്നു സുഷമ സ്വരാജ്. ഭാരതം കണ്ട ഏറ്റവും മികച്ച വിദേശ കാര്യ വകുപ്പ് മന്ത്രി എന്നാണ് സുഷമയെ എതിരാളികൾ പോലും വിശേഷിപ്പിക്കുക. അത്രയധികം മികവുറ്റ പ്രവർത്തനം ആണ് അവർ ആ സ്ഥാനത്ത് കാഴ്ച്ച വെച്ചത്. എതിർ പാർട്ടിയിൽ ഉള്ള വലിയ നേതാക്കൾ പോലും സുഷമ സ്വരാജിനെ എത്രയേറെ ബഹുമാനിച്ചിരുന്നു എന്നു മുൻ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ കടമെടുത്തു പറയുകയാണ് ആന്റോ ജോസഫ്. കഴിഞ്ഞ ദിവസം അന്തരിച്ച സുഷമാ സ്വരാജിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ഒരനുഭവം പങ്കു വെക്കുകയാണ് പ്രശസ്ത മലയാള സിനിമാ നിർമ്മാതാവായ ആന്റോ ജോസഫ്.

ഇറാഖിൽ കുടുങ്ങിയ നേഴ്‌സുമാരുടെ കഥ പറഞ്ഞ ടേക്ക് ഓഫ് എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്ന സമയത്താണ് ആന്റോ ജോസഫ് ഉമ്മൻ ചാണ്ടിയെ വിളിക്കുന്നത്. ഇറാഖില്‍ തീവ്രവാദികളുടെ പിടിയിലകപ്പെട്ടു പോയ മലയാളി നഴ്സുമാരെ മോചിപ്പിച്ച് ഇന്ത്യയില്‍ എത്തിക്കുന്നത്തിൽ നിർണ്ണായക പങ്കു വഹിച്ച അന്നത്തെ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ചിത്രത്തിന്റെ താങ്ക്സ് കാർഡിൽ ഉൾപ്പെടുത്താൻ അദ്ദേഹത്തിന്റെ അനുവാദം ചോദിക്കാൻ ആണ് ആന്റോ ജോസഫ് വിളിച്ചത്. എന്നാൽ അദ്ദേഹം പറഞ്ഞത് തന്റെ പെറു വെക്കുകയാണെങ്കിൽ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിന്റെ താഴെയെ വെക്കാവു എന്നാണ്. നമ്മുടെ നഴ്സുമാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത് സുഷമാ സ്വരാജിന്റെ കഠിന പ്രയത്‌നം മൂലമായിരുന്നു എന്നും അവരുടെ സഹായം ഇല്ലായിരുന്നെങ്കില്‍ നഴ്സുമാരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് കഴിയില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സുഷമാ സ്വരാജിന്റെ ഇടപെടല്‍ കൊണ്ടാണ് നമ്മുടെ നഴ്‌സുമാര്‍ കൃത്യ സമയത്തുതന്നെ കൊച്ചിയിലെത്തിയത് എന്നും അദ്ദേഹം പറഞ്ഞ കാര്യം ആന്റോ ജോസഫ് ഓർത്തെടുക്കുന്നു. ഏത്‌ അർദ്ധ രാത്രിയിലും സ്വന്തം ജനതയുടെ സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ച പ്രിയ നേതാവിനു തന്റെയും ടേക് ഓഫ് ടീമിന്റെയും പേരിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു ആന്റോ ജോസഫ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close