കഥ പറയുമ്പോൾ , മാണിക്യക്കല്ല് എന്നി ചിത്രങ്ങൾക്കു ശേഷം എം. മോഹന് മറ്റൊരു സൂപ്പർ ഹിറ്റുകൂടി

Advertisement

സത്യൻ അന്തിക്കാടിന്റെ ശിഷ്യൻ എന്ന ഒറ്റ വിശേഷണം മതിയാവും എം. മോഹനൻ എന്ന സംവിധായകനെ അടയാളപ്പെടുത്താൻ. ഗുരുവായ സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെ മലയാളികൾ കണ്ട സ്നേഹവും മാനവികതയുമെല്ലാം തന്റെ ചിത്രങ്ങളിലൂടെ എം. മോഹനനും പ്രതിഫലിപ്പിച്ചു. ആദ്യ ചിത്രമായ കഥപറയുമ്പോൾ എന്ന ചിത്രത്തിൽ തുടങ്ങി അവസാന ചിത്രമായ അരവിന്ദന്റെ അതിഥികളിലേക്ക് എത്തുമ്പോൾ ആഖ്യാനതയിൽ കാത്തുസൂക്ഷിച്ച ലാളിത്യവും കുടുംബ ബന്ധങ്ങളുടെ ഊഷ്മളത കാട്ടുന്ന കഥകളുമെല്ലാം പ്രേക്ഷകർക്ക് കാണാം. നിരവധി വർഷം സഹ സംവിധായകനായ എം. മോഹനൻ ആദ്യമായി ഒരുക്കിയ ചിത്രം കഥ പറയുമ്പോളിന് തിരക്കഥയൊരുക്കിയത് സഹോദരി ഭർത്താവും നടനുമായ ശ്രീനിവാസനായിരുന്നു. മികച്ച അവതരണത്താലും ഗംഭീര പ്രകടനത്താലും ചിത്രം അന്ന് വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.`

പിന്നീട് മാണിക്യക്കല്ല് എന്ന ചിത്രത്തിലൂടെയായിരുന്നു എം. മോഹനൻ പ്രേക്ഷകർക്ക് മുന്പിലെത്തിയത്. ആദ്യ ചിത്രം പോലെ തന്നെ ഗ്രാമാന്തരീക്ഷത്തിൽ ഒരുക്കിയ ചിത്രമായിരുന്നു രണ്ടാമത്തേതും. പൃഥ്വിരാജ് നായകനായ ചിത്രം അന്ന് വലിയ വിജയമായി മാറിയിരുന്നു. പിന്നീട് സുരേഷ് ഗോപി നായകനായ മൈ ഗോഡ് അനൂപ് മേനോൻ ചിത്രം 916 ഉൾപ്പടെയുള്ളവ ഒരുക്കിയെങ്കിലും ചിത്രം വേണ്ട വിജയം നേടിയില്ല. അതിന് ശേഷമാണ് വലിയ തയ്യാറെടുപ്പുകളുമായി അദ്ദേഹം വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്.

Advertisement

പുതിയ ചിത്രമായ അരവിന്ദന്റെ അതിഥികളിൽ നായകന്മാരായി എത്തിയത് ഭാര്യ സഹോദരനും അദ്ദേഹത്തിന്റെ മകനും. ചിത്രം അങ്ങനെ ഒരു കുടുംബ കാര്യം കൂടിയായി മാറി. ചിത്രത്തിനായി ഒരു വർഷത്തോളമാണ് എം. മോഹനൻ സമയം ചിലവഴിച്ചത്. അതിനാൽ തന്നെ ഏറെ പ്രയത്നം എടുത്ത ചിത്രം അതിനൊത്ത ക്വാളിറ്റിയും പ്രേക്ഷകർക്ക് നൽകി. വളരെ നാളുകൾക്ക് ശേഷം ഒരു ഗംഭീര കുടുംബ ചിത്രം കാണാൻ ആയതിലുള്ള സന്തോഷത്തിലാണ് കുടുംബ പ്രേക്ഷകരും. ചിത്രം ഇതാ വമ്പൻ വിജയം നേടി നാല്‍പതാം ദിവസത്തിലേക്ക് കുതിക്കുകയാണ്. എം. മോഹനൻ എന്ന മലയാളത്തിലെ മികച്ച സംവിധായകന്റെ തിരിച്ചു വരവിന് കൂടി ചിത്രം സാക്ഷ്യം വഹിച്ചിരിക്കുന്നു എന്ന് പറയാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close