സത്യൻ അന്തിക്കാടിന്റെ ഏറ്റവുമിഷ്ടപ്പെട്ട ചിത്രമേത്; മനസ്സു തുറന്നു മകനും സംവിധായകനുമായ അനൂപ് സത്യൻ

Advertisement

പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനാണ് അനൂപ് സത്യൻ. അച്ഛനെ പോലെ തന്നെ മകനും സംവിധാന രംഗത്തു ഇപ്പോൾ തന്റെ മുദ്ര പതിപ്പിച്ചു കഴിഞ്ഞു. അനൂപ് സത്യൻ രചിച്ചു സംവിധാനം ചെയ്ത ആദ്യ ചിത്രമായ വരനെ ആവശ്യമുണ്ട് ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം നേടി സൂപ്പർ ഹിറ്റായി മാറി കഴിഞ്ഞു. യുവ താരം ദുൽഖർ സൽമാൻ നിർമ്മിച്ച ഈ ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, ഉർവശി, കെ പി എ സി ലളിത, ജോണി ആന്റണി, മേജർ രവി, ലാലു അലക്സ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ഇപ്പോഴിതാ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചു നടന്ന ഒരു പരിപാടിയിൽ വെച്ചു തനിക്കു ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ട, അച്ഛൻ സംവിധാനം ചെയ്ത ചിത്രമേതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അനൂപ് സത്യൻ.

അച്ഛൻ സംവിധാനം ചെയ്ത തന്റെ ഏറ്റവും പ്രീയപ്പെട്ട ചിത്രം നാടോടിക്കാറ്റ് ആണെന്നാണ് അനൂപ് പറയുന്നത്. തങ്ങൾ ഏറ്റവും കൂടുതൽ കണ്ട ചിത്രമതാണെന്നും അതിലെ ഓരോ സീനും ഡയലോഗും വരെ കാണാപാഠമാണെന്നും അനൂപ് സത്യൻ പറയുന്നു. അതു കൂടാതെ സന്ദേശം, പൊന്മുട്ടയിടുന്ന താറാവ് എന്നീ ചിത്രങ്ങളും തന്റെ ഫേവറിറ്റാണെന്നും അനൂപ് പറഞ്ഞു. മോഹൻലാൽ നായകനായി ശ്രീനിവാസൻ രചിച്ചു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് നാടോടിക്കാറ്റ്. തിലകൻ, ജയറാം, ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത സത്യൻ അന്തിക്കാട് ചിത്രമാണ് സന്ദേശം. ഈ ചിത്രം രചിച്ചതും ശ്രീനിവാസനാണ്. രഘുനാഥ് പാലേരി രചിച്ച സത്യൻ അന്തിക്കാട് ചിത്രമാണ് പൊന്മുട്ടയിടുന്ന താറാവ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close