ഈ കാരണം പറഞ്ഞു തന്നെ സിനിമകളിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്; വെളിപ്പെടുത്തലുമായി അനൂപ് മേനോൻ

Advertisement

ഇന്ന് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കലാകാരൻ ആണ് അനൂപ് മേനോൻ. ഒരു മികച്ച നടൻ എന്നു പേരെടുത്ത അനൂപ് മേനോൻ ഒരു ഗംഭീര രചയിതാവും കൂടിയാണ്. അദ്ദേഹം രചിച്ച ചിത്രങ്ങൾ ഏറെയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവയാണ്. ഇപ്പോൾ കിംഗ്‌ ഫിഷ് എന്ന ചിത്രത്തിലൂടെ സംവിധായകൻ ആയും അരങ്ങേറ്റം കുറിക്കുന്ന അനൂപ് മേനോൻ കൗമുദി ടി വിയിലെ താര പകിട്ട് എന്ന പരിപാടിയിൽ നടത്തിയ ഒരു വെളിപ്പെടുത്തൽ വലിയ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. സീരിയലിൽ നിന്നു വന്നു എന്ന കാരണം കൊണ്ട് പലരേയും സിനിമയിൽ നിന്ന് ഒഴിവാക്കാറുണ്ട് എന്നും, തന്നെ ആ കാരണം പറഞ്ഞു ഒട്ടേറെ ചിത്രങ്ങളിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട് എന്നും അനൂപ് മേനോൻ പറയുന്നു.

സീരിയലിൽ നിന്നും വന്ന ഒരാളാണ് താൻ എന്നും സീരിയൽ എന്നു പറയുന്നത് സിനിമയ്ക്ക് ഒരു ആന്റി ഡോട്ടായിട്ട് വർക്ക് ചെയ്യുന്ന കാര്യമാണ് എന്നും അനൂപ് മേനോൻ പറയുന്നു. ആ കാരണം കൊണ്ട് പലപ്പോഴും പല സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ട് എന്നും ഇതിൽ ആരെയും കുറ്റം പറയാൻ പറ്റില്ല എന്നും അനൂപ് മേനോൻ കൂട്ടിച്ചേർക്കുന്നു. സീരിയലിൽ അഭിനയിച്ച ഒരു ആക്ടർ ഇൻസൽട്ടഡ് ആകും എന്നും സീരിയലിലെ കാരക്ടർ അവിടെ നിൽക്കുമ്പോൾ തിയേറ്ററിൽ കാണുന്ന സമയത്ത് ഇത് നമ്മുടെ മറ്റേ ഇന്ന സീരിയലിലെ മറ്റേ പയ്യനല്ലേ എന്ന് പറയുന്നിടത്ത് ഈ കാരക്ടറിനെ കട്ടാവും എന്നും അനൂപ് വിശദീകരിക്കുന്നു. അപ്പോൾ സിനിമയിലെ കഥാപാത്രത്തിന്റെ വിശ്വസനീയത പോകും എന്ന ധാരണ മൊത്തത്തിലുണ്ട് എന്നും അനൂപ് മേനോൻ പറയുന്നു. അങ്ങനെ തിരക്കഥ എന്ന സിനിമക്ക് മുൻപ് രണ്ട് വർഷം താൻ ഒരു സീരിയലിലും അഭിനയിച്ചില്ല എന്നും അനൂപ് മേനോൻ വെളിപ്പെടുത്തി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close