![](https://i0.wp.com/onlookersmedia.com/wp-content/uploads/2022/04/anoop-menon-praise-no-way-out-movie.jpg?fit=1024%2C592&ssl=1)
പ്രശസ്ത നടൻ രമേശ് പിഷാരടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ നോ വേ ഔട്ട് ഇപ്പോൾ മികച്ച പ്രേക്ഷക പിന്തുണയാണ് നേടിയെടുക്കുന്നത്. കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രത്തിന് നിരൂപകരും അതുപോലെ മലയാള സിനിമ പ്രവർത്തകരും മികച്ച പിൻതുണയും അഭിപ്രായവുമാണ് നൽകുന്നത്. ഈ ചിത്രത്തിന് പിന്തുണ അറിയിച്ചും ഇത് കണ്ടു മികച്ച അഭിപ്രായങ്ങൾ പങ്കു വെച്ച് കൊണ്ടും നിരവധി പേരാണ് മുന്നോട്ടു വരുന്നത്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, പ്രശസ്ത നടനും സംവിധായകനുമായ നാദിർഷ, തമിഴിലെ പ്രശസ്ത നിർമ്മാതാവ് കെ ടി കുഞ്ഞുമോൻ എന്നിവർ ഈ ചിത്രത്തെ പിന്തുണച്ചു വന്നത് വാർത്ത ആയിരുന്നു. ഇപ്പോഴിതാ പ്രശസ്ത നടനും സംവിധായകനും രചയിതാവുമായ അനൂപ് മേനോൻ ആണ് നോ വേ ഔട്ട് കണ്ടു മികച്ച അഭിപ്രായവുമായി എത്തിയിരിക്കുന്നത്.
അനൂപ് മേനോൻ തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “നോ വേ ഔട്ട് കണ്ടു. ചില സിനിമാ ശ്രമങ്ങൾ, പരീക്ഷണങ്ങൾ അതെല്ലാം അംഗീരിക്കേണ്ടത് തന്നെയാണ്. മലയാളം പോലൊരു ഭാഷയിൽ ഈ ചെറിയ ബഡ്ജറ്റിൽ ഇങ്ങേയൊരു ചിത്രമൊരുക്കിയ നിതിൻ ദേവീദാസ് എന്ന സംവിധായകനും മറ്റു അണിയറ പ്രവർത്തകർക്കും അഭിനന്ദങ്ങൾ”. നവാഗതനായ നിതിൻ ദേവീദാസ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെമോഷ് എം എസ് ആണ്. ഒരു സർവൈവൽ ത്രില്ലർ ആയി ഒരുക്കിയ നോ വേ ഔട്ടിൽ ബേസിൽ ജോസെഫ്, രവീണ, ധർമജൻ ബോൾഗാട്ടി എന്നിവരും അഭിനയിച്ചിട്ടുണ്ട്.