മരിക്കുവോളം കവർ ഫോട്ടോയായിട്ട് സച്ചിയേട്ടനിങ്ങനെ: മരിക്കുന്നതിന് മുൻപ് അനിൽ പങ്കുവെച്ച കുറിപ്പ് നൊമ്പരമാകുന്നു

Advertisement

നടൻ അനിൽ നെടുമങ്ങാടിന്റെ മരണത്തിന്റെ നടുക്കത്തിലാണ് സിനിമാലോകം. മലങ്കര ഡാമിന്റെ ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അനിൽ മുങ്ങി മരിച്ചത്. ജോജു ജോര്‍ജ്ജ് നായകനായ പീസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി തൊടുപുഴയിലെത്തിയതായിരുന്നു താരം. മരിക്കുന്നതിന് എട്ടു മണിക്കൂറുകൾക്ക് മുൻപ് അനിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ആരാധകരെ കണ്ണീരിലാഴ്ത്തുന്നത്. സച്ചിയുടെ ജന്മദിനത്തിൽ സച്ചിയെ ഓർത്തു കൊണ്ടുള്ള ഒരു കുറിപ്പാണ് താരം പങ്കുവെച്ചത്. ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത്. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ ? ഞാൻ പറഞ്ഞു ആയില്ല ആവാം. ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം. സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു, എന്നാണ് കുറിപ്പിൽ അനിൽ പറയുന്നത്. വാക്കുകൾ അറംപറ്റിപ്പോയല്ലോ എന്നാണ് ആരാധകർ ഈ പോസ്റ്റിനോട് പ്രതികരിക്കുന്നത്.

നാടക- ടെലിവിഷൻ രംഗങ്ങളിൽ നിന്ന് സിനിമാ രംഗത്തേക്ക് എത്തിയ നടനാണ് അനിൽ നെടുമങ്ങാട്. 1997-98 ല്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം ഏതാനും വർഷങ്ങൾ നാടക രംഗത്തു പ്രവർത്തിച്ചു. പിന്നീട് ടെലിവിഷൻ രംഗത്തെത്തി. 2005 ൽ പുറത്തിറങ്ങിയ തസ്കരവീരനിലൂടെ ആണ് അനിൽ ആദ്യമായി ബിഗ് സ്ക്രീനിലെത്തിയത്. 2014 ൽ ഇറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ പ്രാധാന്യമുള്ള ഒരു വേഷം ചെയ്‌തു. പാവാട, സമര്‍പ്പണം, ആഭാസം, കല്ല്യാണം, പരോള്‍, ഇളയരാജ, കമ്മട്ടിപ്പാടം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സച്ചി സംവിധാനം ചെയ്ത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐയുടെ റോളിൽ ഗംഭീര പ്രകടനം നടത്തി അനിൽ നിരൂപക പ്രശംസ നേടിയിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close