ഭാസ്കര പൊതുവാളായി അനിൽ കപൂർ; ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ ബോളിവുഡിലേക്ക്

Advertisement

സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി 2019ൽ പുറത്തിറങ്ങി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’. ചിത്രത്തിന്റെ ഹിന്ദി റീമെയ്ക് സ്ഥിരീകരിച്ച് നടൻ അനിൽ കപൂർ രംഗത്ത് എത്തിയിരിക്കുകയാണ്. മലയാളത്തിൽ സുരാജ് വെഞ്ഞാറമൂട് ചെയ്ത വേഷമാണ് അനിൽ കപൂർ ഹിന്ദിയിൽ ചെയ്യുന്നത്.

വാർത്ത പുറത്തുവന്നപ്പോൾ തന്നെ ഭാസ്കര പൊതുവാളായി അനിൽ കപൂർ എത്തുന്നത് കാണാനുള്ള ആകാംക്ഷയിലാണ് മലയാളികളും. സുരാജ് വെഞ്ഞാറമൂടിന്റെ കരിയറിൽ തന്നെ വളരെ വേറിട്ട് നിന്നൊരു കഥാപാത്രമായിരുന്നു ഭാസ്കര പൊതുവാൾ. വളരെ തന്മയത്വത്തോടുകൂടിയും നാച്ചുറലായുമാണ് സുരാജ് തൻറെ വേഷം ചിത്രത്തിൽ കൈകാര്യം ചെയ്തത്. സുരാജിന്റെ മകൻറെ വേഷമായിരുന്നു സൗബിൻ അവതരിപ്പിച്ചത്.

Advertisement

രതീഷ് പൊതുവാൾ സംവിധാനം ചെയ്ത സയൻസ് കോമഡി ഡ്രാമയായി പുറത്തിറങ്ങിയ ചിത്രം മലയാളത്തിൽ വലിയ വിജയമായിരുന്നു നേടിയെടുത്തത്. നാട്ടുമ്പുറത്തുള്ള ഒരു അച്ഛന്റെയും മകൻറെയും ജീവിതത്തിലേക്ക് ഒരു റോബോട്ട് കടന്നുവരുന്നതും പിന്നീടവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുമാണ് ചിത്രത്തിൻറെ ഇതിവൃത്തം. ഹിന്ദി റീമേക്കുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. അനിമൽ, ഫൈറ്റർ എന്നീ ചിത്രങ്ങളിലാണ് നിലവിൽ അനിൽ കപൂർ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനർ കൂടിയായ രതീഷ് ബാലകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’. പിന്നീട് കനകം കാമിനി കലഹം, എന്നാ താൻ കേസ് കൊട്, തുടങ്ങിയ ചിത്രങ്ങൾക്കു തിരക്കഥയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. മദനോത്സവം അദ്ദേഹത്തിൻറെ തിരക്കഥയിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close