അങ്കമാലി ഡയറീസിന്റെ ഒരു വർഷം; ചെമ്പൻ വിനോദിനും ലിജോ ജോസിനും വിജയ് ബാബുവിനും നന്ദി പറഞ്ഞു അപ്പാനി രവി..!

Advertisement

മലയാള സിനിമയെ ചലച്ചിത്രാനുഭവത്തിന്റെ പുതുവഴിയിലൂടെ നടത്തിയ അങ്കമാലി ഡയറീസ് എന്ന ചിത്രം ഇറങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. എൺപത്തിയഞ്ചോളം പുതുമുഖങ്ങളെ അണി നിരത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ചെമ്പൻ വിനോദ് ആണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ഈ ചിത്രം നിർമ്മിച്ചത്. ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചവരും അല്ലാത്തവരുമായ എല്ലാ കലാകാരന്മാരും ഇന്ന് മലയാളത്തിലെ തിരക്കേറിയ നടന്മാരാണ്. അതിൽ പ്രധാനിയാണ് അങ്കമാലി ഡയറീസിലെ വില്ലൻ വേഷങ്ങളിൽ ഒന്ന് അഭിനയിച്ച ശരത് കുമാർ. ശരത് കുമാർ അവതരിപ്പിച്ച അപ്പാനി രവി എന്ന കഥാപാത്രം ആണ് ആ ചിത്രത്തിലെ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രം എന്ന് പറയാം . ശരത് കുമാർ ഇപ്പോൾ അറിയപ്പെടുന്നത് പോലും അപ്പാനി രവി എന്ന പേരിൽ ആണ്.

Advertisement

ഇപ്പോൾ അങ്കമാലി ഡയറീസ് ഇറങ്ങി ഒരു വർഷം കഴിയുമ്പോൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക്, തന്റെജീവിതം മാറ്റി മറിച്ചവർക്ക്‌ ശരത് കുമാർ നന്ദി പറയുകയാണ്. ഈ ചിത്രം സംഭവിക്കാൻ കാരണമായ ലിജോ ജോസ് പെല്ലിശ്ശേരിക്കും, ചെമ്പൻ വിനോദിനും അതുപോലെ വിജയ് ബാബുവിനും ഫേസ്ബുക് ലൈവിലൂടെ വന്നു നന്ദി പറഞ്ഞിരിക്കുകയാണ് ശരത് കുമാർ. അതുകൂടാതെ പിന്തുണ തന്ന പ്രേക്ഷകർക്കും അങ്കമാലി നിവാസികൾക്കുമെല്ലാം ശരത് കുമാർ ഫേസ്ബുക് ലൈവിലൂടെ നന്ദി അറിയിച്ചു. അങ്കമാലി ഡയറീസിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിലരും ശരത് കുമാറിനൊപ്പം തന്നെ ലൈവിൽ ഉണ്ടായിരുന്നു.

അങ്കമാലി ഡയറീസിന് ശേഷം വെളിപാടിന്റെ പുസ്തകം, പോക്കിരി സൈമൺ, പൈപ്പിൻ ചുവട്ടിലെ പ്രണയം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശരത് കുമാർ പ്രത്യക്ഷപ്പെട്ടിരുന്നു. വിശാലിനൊപ്പം സണ്ടക്കോഴി 2 എന്ന തമിഴ് ചിത്രത്തിലും ശരത് കുമാർ അഭിനയിച്ചു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close