അങ്കമാലി ഡയറീസ് ബുസാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

Advertisement

മലയാളസിനിമക്ക് ഇത് അഭിമാനിക്കാവുന്ന കാലമാണ്. ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര മേളകളിൽ ഒന്നായ ബുസാൻ ചലച്ചിത്ര മേളയിൽ വളരെ വിരളമായി മാത്രമാണ് മലയാളം സിനിമകൾക്ക് പ്രദർശനാനുമതി ലഭിക്കാറുള്ളത്. 86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പള്ളിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് ഈ നേട്ടം കൈവരിച്ചിരിക്കുകയാണ്.

ലിജോ ജോസ് പള്ളിശ്ശേരി ഡബിൾ ബാരലിന് ശേഷം സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് അദ്ദേഹത്തിന്റെ എന്നല്ല മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ പരീക്ഷണ ചിത്രങ്ങളിലൊന്നായിരുന്നു.

Advertisement

ഒരു താരമൂല്യത്തിന്റെയും പിന്തുണ ഇല്ലാതെ പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് ഗംഭീര ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ചു എന്നുമാത്രമല്ല, മികച്ച കുറെ അഭിനേതാക്കളെയും കൂടിയാണ് മലയാള സിനിമക്ക് നൽകിയത്.

ഉറുമി ആണ് ബുസാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച അവസാന മലയാള ചിത്രം. അങ്കമാലി ഡയറീസ് ബുസാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നു എന്ന വാർത്തക്ക് പുറമെയാണ് മോഹൻലാൽ ചിത്രമായ ദൃശ്യത്തിന്റെ റൈറ്റ്‌സ് വാങ്ങാൻ ഒരു ചൈനീസ് പ്രൊഡക്ഷൻ കമ്പനി എത്തിയത്.

ലോകസിനിമയിൽ മലയാളം സിനിമക്ക് കിട്ടുന്ന ഇത്തരത്തിലുള്ള സ്വീകാര്യത ഏറെ കൗതുകത്തോടെയാണ് മറ്റുള്ളവർ നോക്കിക്കാണുന്നത്.

ആന്റണി വർഗീസ്, രേഷ്മ സുരേഷ്, ശരത് കുമാർ, മാർഷൽ ടിറ്റു തുടങ്ങിയ പുതുമുഖങ്ങൾ ആണ് അങ്കമാലി ഡയറീസിലെ കേന്ദ്രകഥാപാത്രങ്ങൾ. പ്രശാന്ത് പിള്ള സംഗീതം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ ആണ്. വിജയ് ബാബു ആണ് ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ അങ്കമാലി ഡയറീസ് നിർമിച്ചിരിക്കുന്നത് .

Advertisement

Copyright © 2017 onlookersmedia.

Press ESC to close