ആൻഡ് ദി ഓസ്കാർ ഗോസ് റ്റു ഒരു കവിത പോലെ മനോഹരം എന്ന് പ്രശസ്ത നടൻ വെട്ടുക്കിളി പ്രകാശൻ..!

Advertisement

ടോവിനോ തോമസിനെ നായകനാക്കി പ്രശസ്ത സംവിധായകൻ സലിം അഹമ്മദ് ഒരുക്കിയ ആൻഡ് ദി ഓസ്കാർ ഗോസ് റ്റു എന്ന ചിത്രം ഇപ്പോൾ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിക്കൊണ്ട് മുന്നേറുകയാണ്. സലിം അഹമ്മദ് സംവിധാനം ചെയ്ത നാലാമത്തെ ചിത്രമാണ് ആൻഡ് ദി ഓസ്കാർ ഗോസ് റ്റു. ഇസാക് എന്ന സിനിമാ സംവിധായകന്റെ വേഷത്തിൽ ടോവിനോ ഗംഭീര പ്രകടനം കാഴ്ച വെച്ചപ്പോൾ, ഈ ചിത്രത്തിൽ വളരെ ചെറിയ  ഒരു കഥാപാത്രം ആയി വന്നു പ്രേക്ഷകരെ വിസ്മയിപ്പിച്ച നടൻ ആണ് വെട്ടുക്കിളി പ്രകാശൻ. ഒരു സീനിലെ അദ്ദേഹം പ്രത്യക്ഷപ്പെടുന്നുള്ളു എങ്കിലും ആ ഒരു രംഗം കൊണ്ട് അദ്ദേഹം പ്രേക്ഷകരുടെ മനസ്സിലെത്തി.

വളരെ വൈകാരികമായ ആ രംഗം അത്രമാത്രം സ്വാഭാവികമായും ആസ്വാദകന്റെ മനസ്സിനെ സ്പർശിക്കുന്ന രീതിയിലുമാണ് അദ്ദേഹം  അവതരിപ്പിച്ചത്. ഇപ്പോൾ അദ്ദേഹം ഈ ചിത്രത്തിനും അതിലെ പ്രകടനത്തിന് തനിക്കും ലഭിക്കുന്ന പ്രശംസയിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ്. ആൻഡ് ദി ഓസ്കാർ ഗോസ് റ്റു എന്ന ചിത്രം ഒരു കവിത പോലെ മനോഹരം ആണെന്നും യാതൊരു വിധ മുൻവിധികളും ഇല്ലാതെ പ്രേക്ഷകർക്ക് സമീപിക്കാവുന്ന ഒരു ചലച്ചിത്ര കാവ്യം ആണ് ഈ ചിത്രമെന്നും അദ്ദേഹം പറയുന്നു. ഇതൊരു ഓഫ്‌ബീറ്റ്‌ ചിത്രമല്ല എന്നും, പ്രേക്ഷകർക്ക് വിനോദം പകർന്നു നൽകി കൊണ്ട് തന്നെ ആഴവും പരപ്പുമുള്ള ഒരു കഥ പറയുന്ന ചിത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.  അനു സിതാര, ശ്രീനിവാസൻ, ലാൽ, സിദ്ദിഖ്, വിജയ രാഘവൻ , സലിം കുമാർ എന്നിവരും ഈ ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close