മലയാള സിനിമയിൽ ബാലതാരമായി വരുകയും ഇപ്പോൾ നായിക വേഷങ്ങൾ കൈകാര്യം ചെയ്യുന്ന നടിയാണ് അനശ്വര രാജൻ. മഞ്ജു വാര്യർ ചിത്രമായ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലാണ് അനശ്വര നായിക വേഷം ആദ്യമായി കൈകാര്യം ചെയ്തത്. അടുത്തിടെ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു എന്ന് പറഞ്ഞു ഒരുപാട് വിമർശനങ്ങൾ വരുകയും തക്കതായ മറുപടിയും താരം നൽകിയിരുന്നു. മലയാളത്തിലെ മുൻനിര നായികമാർ ശക്തമായ പിന്തുണയും താരത്തിന് കൊടുത്തിരുന്നു. ഇപ്പോൾ അനശ്വരയുടെ പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.
താരം വളരെ ഗ്ലാമറസായി പോസ് ചെയ്തു നിൽക്കുന്ന ഒരു സെൽഫി ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇത്തവണയും പതിവ് പോലെ തന്നെ ഒരുപാട് വിമർശനങ്ങൾ ഉയരുന്നുണ്ട്. മലയാളിപെൺകുട്ടികളുടെ സ്വഭാവത്തിനു ചേരുന്ന വസ്ത്രധാരണമല്ല താരത്തിന്റേതെന്നാണ് വിമർശകരുടെ ആക്ഷേപം. അനശ്വരയ്ക്ക് പിന്തുണയുമായി ഒരുപാട് വ്യക്തികൾ രംഗത്ത് എത്തിയിട്ടുണ്ട്. വസ്ത്രം എന്നത് ഒരാളുടെ സ്വാതന്ത്ര്യമാണെന്നും ആ കുട്ടി അവർക്ക് ഇഷ്ടമുള്ളത് ധരിക്കട്ടേയെന്നുമായിരുന്നു ഒരു വലിയ വിഭാഗം ആകുകൾ അഭിപ്രായം രേഖപ്പെടുത്തിയത്. സദാചാര ആങ്ങളമാർക്കുള്ള മറുപടിയാണ് ഈ ചിത്രമെന്നും പലരും വിശേഷിപ്പിക്കുന്നുണ്ട്. അനശ്വരയ്ക്ക് ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. വാങ്ക്, അവിയൽ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങളാണ് സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. മലയാളം കൂടാതെ റാങ്ങി എന്ന തമിഴ് ചിത്രത്തിലും താരം പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
