
അനാർക്കലി എന്ന ഹിറ്റ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തി മലയാളികളുടെ മനം കവർന്ന താരമാണ് പ്രിയാൽ ഗോർ. പിന്നീട് മലയാളത്തില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ഇന്നും അനാര്‍ക്കലിയിലെ നാദിറ സിനിമാപ്രേമികളുടെ മനസിലുണ്ട്. മലയാളത്തിൽ തന്നെ ആദ്യ സിനിമ ആയിട്ടുകൂടി ജനമനസ്സുകളിലേക്ക് ഇത്രത്തോളം ആഴ്ന്നിറങ്ങാൻ താരത്തിന് കഴിഞ്ഞു. മുംബൈ മോഡൽ ആണ് താരം. സമൂഹ മാധ്യമങ്ങളുടെ സജീവമായ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് താരത്തിന്റെ ഹോട്ട് മോഡൽ ഫോട്ടോഷൂട്ടാണ്. പങ്കു വെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ബിക്കിനി അണിഞ്ഞ് കടല്‍ക്കരയിലൂടെ നടക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

അനാര്‍ക്കലിയ്ക്ക് ശേഷം തെലുങ്കില്‍ ഒരു സിനിമയിലും പ്രിയാല്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീട് വെബ് സീരിസുകളിലും അഭിനയിച്ചിട്ടുണ്ട്. ഹിന്ദി പരമ്പരയിലൂടെയാണ് അഭിനയരംഗത്തേക്ക് താരം കടന്നുവരുന്നത്. നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിരുന്നു പ്രിയാൽ. താന്‍ മലയാളം സിനിമകള്‍ ഇഷ്ടപ്പെടുന്നുവെന്നും ഇനിയും അവസരം കിട്ടിയാല്‍ മലയാളത്തില്‍ അഭിനയിക്കുമെന്നും പ്രിയാൽ മുൻപ് വ്യക്തമാക്കിയിരുന്നു. അഭിനേതാക്കള്‍ക്ക് അഭിനയ സാദ്ധ്യത നല്‍കുന്ന വേഷങ്ങള്‍ മലയാളത്തിലുണ്ട്. ശക്തമായ കഥയും മലയാള സിനിമകളുടെ പ്രത്യേകതയാണ്. അനാർക്കലിയിൽ അഭിനയിക്കുമ്പോൾ മലയാളത്തിലെ ഒരു വാക്കു പോലും അറിയില്ലായിരുന്നു. എന്നാല്‍ അനാര്‍ക്കലിയുടെ ഷൂട്ടിംഗ് അവസാനിച്ചതോടെ മലയാളം തനിക്ക് കുറച്ചൊക്കെ മനസിലാവാന്‍ തുടങ്ങിയെന്നും താരം പറഞ്ഞിരുന്നു.

