കുടുംബ പ്രേക്ഷകരുടെ കയ്യടി നേടി ഹരിശ്രീ അശോകന്റെ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി…

Advertisement

കഴിഞ്ഞ ആഴ്ച റീലീസ് ചെയ്ത ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്ന കോമഡി ചിത്രം കുടുംബ പ്രേക്ഷകരുടെ നിറഞ്ഞ പിന്തുണയോടെ വലിയ വിജയത്തിലേക്ക് കുതിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. പ്രശസ്ത നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധായകന്റെ തൊപ്പിയണിഞ്ഞ ഈ ചിത്രം ഒരു ഗംഭീര ചിരി വിരുന്നു തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രം ഒരു പക്കാ ഫാമിലി കോമഡി എന്റർടൈനേർ ആണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. പ്രിയദർശൻ, സിദ്ദിഖ്- ലാൽ ചിത്രങ്ങളുടെ മാതൃകയിൽ കഥ പറയുന്ന ഈ ചിത്രം യുവ പ്രേക്ഷകർക്കും കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരേ പോലെ ആസ്വാദ്യകരമായ രീതിയിൽ ആണ് ഹരിശ്രീ അശോകൻ ഒരുക്കിയിരിക്കുന്നത്.

നവാഗതരായ രഞ്ജിത്ത്,  എബിൻ  ,സനീഷ്  എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ  ഈ ചിത്രത്തിൽ വമ്പൻ താര നിര തന്നെയാണ്  അണിനിരന്നിരിക്കുന്നത്. രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, ദീപക്, ബിജു കുട്ടൻ, അശ്വിൻ ജോസ്, സുരഭി സന്തോഷ്, മനോജ് കെ ജയൻ, ടിനി ടോം, രാഹുൽ മാധവ്, സൗബിൻ ഷാഹിർ,  കലാഭവൻ ഷാജോൺ, സലീംകുമാർ, ഷിജു, കുഞ്ചൻ, സുരേഷ് കൃഷ്ണ, നന്ദലാൽ, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ബൈജു സന്തോഷ്, അബു സലീം, ജോൺ കൈപ്പള്ളിൽ, ഹരിപ്രസാദ്, ബിനു, മമിത ബൈജു, മാല പാർവ്വതി, ശോഭ മോഹൻ, രേഷ്മ എന്നിവരെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് ഈ ചിത്രത്തിൽ. ഗോപി സുന്ദർ, നാദിർഷ, അരുൺ രാജ് എന്നിവർ   ഒരുക്കിയ സംഗീതവും ഏറെ മികവ് പുലർത്തി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close