ട്വന്റി ട്വന്റിക്ക് ശേഷം സൂപ്പർ താരങ്ങളെ അണിനിരത്തുന്ന ചിത്രം ഒരുക്കുവാൻ അമ്മ..

Advertisement

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ട്വന്റി ട്വന്റി. 2008 ൽ പുറത്തിറങ്ങിയ ഈ ചിത്രം നിർമ്മിച്ചിരുന്നത് നടൻ ദിലീപ് ആയിരുന്നു. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം, ഇന്ദ്രജിത്ത് തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിന് അവകാശപ്പെടാൻ ഉണ്ടായിരുന്നു. ആക്ഷൻ ത്രില്ലർ ജോണറിൽ ജോഷി ആയിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. ട്വന്റി ട്വന്റിക്ക് ശേഷം താരസംഘടനയായ അമ്മ സൂപ്പർ താരങ്ങളെ അണിനിരത്തി ഒരു ചിത്രം നിർമ്മിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ടി.കെ രാജിവ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും സൂചനയുണ്ട്. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിതികരണം ഒന്ന് തന്നെ അമ്മ സംഘടന പുറത്തുവിട്ടിട്ടില്ല. അമ്മ സംഘടനയിലെ ചെറുതും വലുതുമായ എല്ലാ താരങ്ങളും ചിത്രത്തിലുണ്ടാവും. അമ്മയിലെ മുതിര്‍ന്ന അംഗങ്ങളുടെ പെന്‍ഷന്‍ തുകക്ക് വേണ്ടിയാണ് അന്ന് ട്വന്റി ട്വന്റി എന്ന ചിത്രം നിര്‍മ്മിച്ചത്. അമ്മ സംഘടനയ്ക്ക് പകരം ദിലീപായിരുന്നു ചിത്രം നിർമ്മിച്ചിരുന്നത്. ഇത്തവണ അമ്മ സംഘടനയായിക്കും നിർമ്മാണ ചിലവ്‌ പൂർണമായി എടുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. രാജീവ് കുമാർ ഒരുക്കുന്ന തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് എത്രെയും പെട്ടന്ന് ഷൂട്ടിംഗ് ആരംഭിച്ചു അടുത്ത വർഷം റിലീസിന് എത്തിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കോവിഡിന്റെ കടന്ന് വരവ് സിനിമ മേഖലയെ വലിയ തോതിൽ തന്നെ ബാധിച്ചിരിക്കുകയാണ്. ദിവസ വേതനത്തിൽ പണി ചെയ്തിരുന്ന തൊഴിലാളികളെയാണ് ഏറ്റവും അധികം ബാധിച്ചത്. ഫെഫ്ക്കെ സംഘടന കരുതൽ നിധിയിലൂടെ ഒരുപാട് വ്യക്തികളെ സഹായിക്കുന്നുണ്ട്. അമ്മ നിർമ്മിക്കുന്ന ഈ ചിത്രം കൊറോണയുടെ കടന്ന് വരവ് മൂലം ബുദ്ധിമുട്ട് അനുഭവിച്ചവർക്ക് സഹായത്തിന് വേണ്ടിയായിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close