മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയാണ് ‘അമ്മ’. കഴിഞ്ഞ കുറച്ചു നാളായി സംഘടനയുടെ അവസ്ഥ പരുങ്ങളിലാണ്. ദിലീപ് വിഷത്തെ ആസ്പദമാക്കിയാണ് വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന സംഘടനയും അമ്മയും തമ്മിൽ അഭിപ്രായ വ്യത്യസങ്ങൾ ഉണ്ടായത്. ജൂണ് 24ന് നടന്ന അമ്മ ജനറൽ ബോഡി മീറ്റിങ് പാർവതി, പദ്മപ്രിയ, രേവതി തുടങ്ങിയവരെ അറിയിച്ചില്ലെന്നും അമ്മ സംഘടയുടെ നിലപാടുകളിലും നടപടികളിലും ഏറെ ആശങ്കയുണ്ടെന്ന് ചൂണ്ടി കാട്ടികൊണ്ട് അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. ദിലീപിന് അമ്മ സംഘടനയിൽ തിരിച്ചെടുക്കുവാൻ ഒരുങ്ങുന്നു എന്ന തീരുമാനത്തിന് പ്രതിഷേധമെന്നപ്പോലെയും ആക്രമിക്കപ്പെട്ട നടിക്ക് പൂർണ പിന്തുണ എന്ന രീതിയിൽ 4 നടിമാരും അമ്മ സംഘടനയിൽ നിന്ന് രാജി വരെ വെക്കുകയുണ്ടായി. പിന്നീട് ഈ അടുത്ത് മോഹന്ലാലിന്റെ പ്രസ് മീറ്റിൽ തനിക്ക് രണ്ട് പേരുടെ രാജിക്കത്ത് മാത്രമേ ലഭിച്ചിരുന്നുള്ള എന്നും അമ്മയുടെ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
ദിലീപിനെ തിരിച്ചെടുത്ത നടപടി പുനർപരിശോധിക്കണമെന്നും തങ്ങളുമായി ഒരു കൂടിക്കാഴ്ചക്ക് തയ്യാറാവണം എന്ന കത്തിലെ ആവശ്യം അമ്മ സ്വീകരിച്ചതിന്റെ ഭാഗമായി അടുത്ത മാസം 7ന് കൊച്ചിയിൽ രേവതി, പാർവതി, പദ്മപ്രിയ എന്നിവരെ ചർച്ചക്ക് വിളിക്കുകയാണ്. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണക്കാനായി അമ്മ സ്വീകരിക്കേണ്ട നടപടികളും അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തും വിധം ഒരു പുതിയ നിമായവലി രൂപപ്പെടുത്തണമെന്നും വുമൺ ഇൻ സിനിമ കളേക്റ്റീവ് ആവശ്യപ്പെട്ടിടുണ്ട്. സ്ത്രീകൾക്ക് സിനിമ മേഖലയിൽ സുരക്ഷ ഉറപ്പ് വരുത്തുന്ന കാര്യങ്ങൾ പ്രധാനമായും ചർച്ച ചെയ്യാനാണ് ഈ കൂടിക്കാഴ്ച വേണേമന്ന് പാർവതി, രേവതി, പദ്മപ്രിയ തുടങ്ങിയവർ ആവശ്യപ്പെടുന്നത്. ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുവാൻ ഒരുങ്ങുന്നു എന്ന വാർത്ത അറിഞ്ഞതിന് പിന്നാലെ നടൻ ദിലീപ് തന്നെ തന്റെ നിലപാട് അറിയിച്ചുകൊണ്ട് ഒരു കത്ത് അമ്മ സംഘടനയിൽ അയച്ചിരുന്നു. കുറ്റവിമുക്തനാണന്ന് കോടതിയിൽ തെളിയുന്ന ഒരു ദിവസമുണ്ടെങ്കിൽ അന്ന് താൻ എല്ലാ സംഘടയുടെ ഭാഗമായി തിരിച്ചുവരും എന്ന് വ്യക്തമാക്കിയിരുന്നു.