കേരളത്തിൽ അഡ്മിഷൻ കിട്ടിയില്ല, അച്ഛനും അമ്മയും പലപ്പോഴും കരഞ്ഞ് ഇറങ്ങി പോയിട്ടുണ്ട്; ഇപ്പോ ചീഫ് ഗെസ്റ്റ്.. യുവ നടന്റെ വാക്കുകൾ വൈറൽ..

Advertisement

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത നടൻ ആണ് അമിത് ചക്കാലക്കൽ. എന്നാൽ വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയിലെ നായക വേഷം ഈ യുവ നടനെ സിനിമാ പ്രേമികളുടെ പ്രിയങ്കരനാക്കി മാറ്റി. ഈ അടുത്ത് നടന്ന ഒരു കോളേജ് പ്രോഗ്രാമിൽ ചീഫ് ഗസ്റ്റ് ആയി എത്തിയ അമിത്തിന്റെ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പടർന്നു പിടിക്കുകയാണ്. തന്റെ ജീവിതത്തിൽ താൻ നേരിട്ട വെല്ലുവിളികളും അതിനെ അതിജീവിക്കാൻ താൻ നടത്തിയ ശ്രമങ്ങളും ആണ് അമിത് പറയുന്നത്. പഠിക്കാൻ അത്ര മികച്ചവൻ അല്ലാത്തത് കൊണ്ട് തനിക്കു കേരളത്തിലെ കോളേജുകളിൽ അഡ്മിഷൻ കിട്ടിയില്ല എന്ന് പറഞ്ഞ അമിത്, തന്റെ അമ്മയും അച്ഛനും കരഞ്ഞു കൊണ്ട് പല കോളേജുകളിൽ നിന്ന് ഇറങ്ങി വന്നിട്ടുണ്ട് എന്ന് പറയുന്നു. എന്നാൽ അതേ താൻ ഇന്ന് കേരളത്തിലെ ഒരു പ്രശസ്ത കോളേജിൽ എത്തിയിരിക്കുന്നത് മുഖ്യ അതിഥി ആയാണ് എന്നതാണ് തന്റെ ജീവിതത്തിലെ വിജയം എന്നും അമിത് പറയുന്നു.

നമ്മക്കു ഏറ്റവും കൂടുതൽ തിരിച്ചടികൾ ലഭിക്കുന്നിടത്തു തന്നെ വിജയിച്ചു തല ഉയർത്തി പോയി നില്ക്കാൻ സാധിക്കുന്നത് ആണ് ഏറ്റവും വലിയ നേട്ടം എന്ന് പറയുന്നു അമിത്. അതുപോലെ നമ്മുടെ സ്വപ്നം കയ്യെത്തി പിടിക്കാൻ നമുക്കാവില്ല എന്ന് പറയുന്നവരെ ജീവിതത്തിൽ അകറ്റി നിർത്തണം എന്നും അമിത് പറയുന്നു. മദ്യവും മയക്കു മരുന്നും പുകവലിയും നമ്മുടെ ലക്ഷ്യങ്ങളെ പോലും തകർത്തു കളയും എന്നും അതുകൊണ്ട് തന്നെ അത്തരം ദുശീലങ്ങളിൽ നിന്ന് മാറി നിൽക്കണം എന്നും അമിത് വിദ്യാർത്ഥികളോട് പറയുന്നു. തോറ്റു പോയി എന്ന് തോന്നിന്നിടത്തു വെച്ച് പിന്മാറാതെ കൂടുതൽ കൂടുതൽ ആവേശത്തോടെ പ്രയത്നിച്ചാൽ നമ്മൾ ആഗ്രഹിച്ച പോലെ തന്നെ നമ്മുടെ സ്വപ്നം നമ്മുക്ക് നേടാനാവും എന്നും ഈ യുവ നടൻ പറയുന്നു. ഒരുപാട് തവണ പല സ്ഥലങ്ങളിൽ തോറ്റു തോറ്റു, ജൂനിയർ ആർട്ടിസ്റ്റ് ആയി തുടങ്ങിയതാണ് താൻ എന്നും അമിത് പറഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close