ഒട്ടേറെ അധോലോക നായക കഥാപാത്രങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള പ്രേക്ഷകരാണ് മലയാളികൾ.
ജോമോൻ എന്ന സംവിധായകന്റെ അരങ്ങേറ്റ ചിത്രമായിരുന്നു മമ്മൂട്ടി നായകനായി, 1990 ഇൽ എത്തിയ സാമ്രാജ്യം. ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച അലക്സാണ്ടർ എന്ന അധോലോക നായക കഥാപാത്രവും ഈ കഥാപാത്രമായുള്ള മമ്മൂട്ടിയുടെ സ്റ്റൈലിഷ് മാസ്സ് ലുക്കും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബോസ്‌ഓഫീസിൽ വമ്പൻനേട്ടം കൈവരിച്ച ഈ ചിത്രം, ഇന്നും യുവ പ്രേക്ഷകരുടെ പ്രീയപ്പെട്ട മലയാള ചിത്രങ്ങളിൽ ഒന്നായ സാമ്രാജ്യം ഒരുക്കുമ്പോൾ, വെറും ഇരുപത്തിമൂന്ന് വയസ്സു മാത്രമാണ് ജോമോന് ഉണ്ടായിരുന്നത്.
30 വര്ഷങ്ങള്ക്കു ശേഷവും ചിത്രത്തിന്റെ അവതരണ ശൈലിയും, മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലൂക്കും ഇപ്പോഴും സിനിമ പ്രേക്ഷകർ ചർച്ച ചെയാറുള്ളതാണ്. മലയാളത്തിനൊപ്പം സാമ്രാജ്യം തെലുങ്ക് സംസ്ഥാനത്തു ശ്രദ്ധ നേടിയെടുത്തതും ജോമോനെന്ന സംവിധായകന്റെ നേട്ടമായി മാറി.
ഈ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനാഗ്രഹിച്ചു അന്ന് ബോളിവുഡ് സൂപ്പർ താരം അമിതാബ് ബച്ചൻ മുന്നോട്ട് വന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അത് നടക്കാതെ പോയതായി സംവിധായകൻ പറയുന്നു. സാമ്രാജ്യത്തിന് ശേഷം ജോമോൻ അനശ്വരം, ജാക്ക്പോട്ട് തുടങ്ങി പത്തോളം മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്‌തിരുന്നു . കൂടാതെ ജഗപതി ബാബു നായകനായ അസാധ്യയുലു എന്ന തെലുങ്ക് ചിത്രവും സംവിധാനം ചെയ്‌തിരുന്നു