കണ്ണൂർ- തിരുവനന്തപുരം 6.45 മണിക്കൂർ ; ജീവിതത്തിൽ ശ്രീനിവാസന്റെ റോൾ ഏറ്റെടുത്ത് തമീം

Advertisement

മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ‘ട്രാഫിക്’. രാജേഷ് പിള്ള സംവിധാനം ചെയ്ത ഈ ചിത്രത്തിൽ എറണാകുളത്തു നിന്നും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായുള്ള ഹൃദയം അടിയന്തിരമായി പാലക്കാട് വരെ കൊണ്ടുപോകുന്ന ഒരു വാനിന്റെ ഡ്രൈവറായാണ് ശ്രീനിവാസൻ എത്തിയത്. ആ കഥാപാത്രത്തെ അനുമസ്മരിപ്പിക്കുകയാണ് ഒരു ആംബുലൻസ് ഡ്രൈവർ. തമീം എന്ന ഡ്രൈവറാണ് യഥാർത്ഥ ജീവിതത്തിൽ ശ്രീനിവാസനായത്.

പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ഒരു മാസം മാത്രം പ്രായമുള്ള കുട്ടിയെ അടിയന്തര ചികിത്സയ്ക്കായാണ് തമീം കൊണ്ടുപോയത്. റോഡ് മാർഗം ഏകദേശം 14 മണിക്കൂറോളം യാത്രചെയ്താൽ മാത്രമേ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചേരാനാകു. എന്നാൽ ഈ അ‍ഞ്ഞൂറ് കിലോമീറ്റർ തമീം ഏകദേശം 6 മണിക്കൂറിലാണ് പൂർത്തിയാക്കിയത്.

Advertisement

ഇന്നലെ രാത്രി 8:30 ഓടെയാണ്‌ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഒരു മാസം മാത്രം പ്രായമായ ഒരു കൈകുഞ്ഞിനെയും കൊണ്ട്‌ ആംബുലൻസ്‌ തിരുവനന്ദപുരം ശ്രീചിത്ര ആശുപത്രിയിലേക്ക്‌ പോയത്. പുലർച്ചെ 3.22 ഓടെ തന്നെ ആംബുലൻസിനെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ തമീമിന് കഴിഞ്ഞു.

KL 14 L 4247 എന്ന നമ്പറിലുള്ള ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ഒരു മാസം മാത്രം പ്രായമുള്ള കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി കൊണ്ടുപോകുന്നുണ്ട്. അൽപ്പ സമയത്തിനകം കണ്ണൂരിൽ നിന്നും വണ്ടി പുറപ്പെടും. ട്രാഫിക് ബുദ്ധിമുട്ടുകൾ ഒഴിവാക്കി വഴിയൊരുക്കി കൊടുക്കാൻ സഹായിക്കുക. എവിടെയെങ്കിലും റോഡിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക. എന്നായിരുന്നു ആ യാത്രയെ കുറിച്ച് പൊതുജനങ്ങൾക്കും പൊലീസിനും കിട്ടിയ മുന്നറിയിപ്പ്. തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പലരും സഹായത്തിനെത്തിയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close