സൂര്യാസ്തമയം ബിക്കിനിയിൽ ആസ്വദിച്ചു അമല പോൾ; വൈറലായി പുത്തൻ വീഡിയോ.

Advertisement

പ്രശസ്ത തെന്നിന്ത്യൻ നായികാ താരമായ അമല പോൾ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി നിൽക്കുന്ന താരമാണ്. സോഷ്യൽ മീഡിയയിൽ തന്റെ ഗ്ലാമർ ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പങ്ക് വെക്കാറുള്ള ഈ നടിക്ക് വൻ ആരാധക പിന്തുണയാണുള്ളത്. ആ ചിത്രങ്ങൾ, വീഡിയോ എന്നിവ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോഴിതാ അത്തരമൊരു വീഡിയോ വൻ ശ്രദ്ധ നേടുകയാണ്. തന്റെ ഒഴിവ് കാലം ഒരു ബീച്ചിൽ ആഘോഷിക്കുന്ന അമല പോളിനെയാണ് കാണാൻ സാധിക്കുന്നത്. ബിക്കിനിയണിഞ്ഞു ബീച്ചിൽ തുള്ളി ചാടി നൃത്തം വെക്കുന്ന അമല പോളിനെ ഈ വീഡിയോയിൽ കാണാം. സൂര്യാസ്തമയ സമയം ആഘോഷിക്കുന്ന തന്റെ ഈ വീഡിയോ പങ്ക് വെച്ചു കൊണ്ട് അമല പോൾ കുറിച്ച വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലൊക്കെ അഭിനേത്രിയെന്ന നിലയിൽ വളരെ സജീവമാണ് ഈ നടി. കുറച്ചു നാൾ മുമ്പ് മാലിദ്വീപിൽ താൻ ഒഴിവു ദിനങ്ങൾ ആഘോഷിക്കുന്ന ചിത്രങ്ങൾ അമല പങ്ക് വെക്കുകയും അത് വൻ പ്രചാരം നേടുകയും ചെയ്തിരുന്നു. മമ്മൂട്ടി നായകനായ ക്രിസ്റ്റഫർ ആയിരുന്നു അമല പോളിന്റെ ഏറ്റവും പുതിയ റിലീസ്. തെന്നിന്ത്യൻ ഭാഷകളിലുള്ള വെബ് സീരീസുകളിലും അഭിനയിക്കുന്ന ഈ താരം, ബ്ലെസി- പൃഥ്വിരാജ് സുകുമാരൻ ടീമിന്റെ ആട് ജീവിതമെന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലും ഒരു നിർണ്ണായക വേഷം ചെയ്തിട്ടുണ്ട്. അടുത്തകാലത്ത് റിലീസ് ചെയ്ത, അതിരൻ ഫെയിം വിവേക് ഒരുക്കിയ ടീച്ചർ എന്ന ചിത്രത്തിലെ ഈ നടിയുടെ പ്രകടനം വലിയ അഭിനന്ദനങ്ങൾ നേടിയിരുന്നു. വൈകാതെ ഈ താരം ബോളിവുഡ് ചിത്രത്തിലും അഭിനയിക്കുമെന്ന റിപ്പോർട്ടുകളും വന്നിരുന്നു.

Advertisement

https://www.instagram.com/reel/CpsZPMHPwcu/?utm_source=ig_web_button_share_sheet

Advertisement

Copyright © 2017 onlookersmedia.

Press ESC to close