
പ്രശസ്ത തെന്നിന്ത്യൻ താരമായ അമല പോൾ സോഷ്യൽ മീഡിയയിലും ഏറെ സജീവമായി തന്നെ നിൽക്കുന്ന താരമാണ്. തന്റെ ഗ്ലാമർ ചിത്രങ്ങളും വീഡിയോകളുമെല്ലാം കൃത്യമായി പങ്കു വെക്കുന്ന ഈ താരം ഇപ്പോൾ മാലിദ്വീപിൽ ഒഴിവു ദിനങ്ങൾ ആഘോഷിക്കുകയാണ്. അവിടെ നിന്നുള്ള തന്റെ പുത്തൻ ചിത്രങ്ങളാണ് അമല പോൾ പങ്കു വെച്ചിരിക്കുന്നത്. അവിടുത്തെ കടൽത്തീരത്ത് നിന്നുള്ള തന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് അമല പോൾ കുറിച്ചിരിക്കുന്നത്, ഈ കടൽത്തീരമാണ് തന്റെ തെറാപ്പിസ്റ്റ് എന്നാണ്. മാലി ദ്വീപിലെ സൺ സിയാം ഇരു വേലി എന്ന റിസോർട്ടിലാണ് അമല പോൾ തങ്ങുന്നത്. ഇതിനു മുൻപും തന്റെ പല ഒഴിവുകാല ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഈ നടി പങ്കു വെക്കുകയും അതൊക്കെ വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലൊക്കെ സജീവമാണ് അമല പോൾ.



സിനിമകൾക്കൊപ്പം വെബ് സീരീസുകളിലും അമല പോൾ അഭിനയിക്കുന്നുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ബി ഉണ്ണികൃഷ്ണൻ ചിത്രമായ ക്രിസ്റ്റഫറാണ് അമല പോളിന്റെ അടുത്ത മലയാളം റിലീസ്. ഇത് കൂടാതെ അതിരൻ ഫെയിം വിവേക് ഒരുക്കിയ ടീച്ചർ എന്ന ചിത്രവും അമല പോൾ പ്രധാന വേഷം ചെയ്ത് റിലീസിനൊരുങ്ങുകയാണ്. ബ്ലെസി- പൃഥ്വിരാജ് സുകുമാരൻ ടീമിന്റെ ആട് ജീവിതമെന്ന ചിത്രത്തിലും അമല പോൾ അഭിനയിച്ചിട്ടുണ്ട്. അമല പോൾ അഭിനയിച്ച തമിഴ് ചിത്രമായ കടാവർ ഈ അടുത്തിടെ റിലീസ് ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതോ അന്ത പറവൈ പോലെ എന്ന തമിഴ് ചിത്രമാണ് അമല അഭിനയിക്കുന്ന മറ്റൊരു പ്രൊജക്റ്റ്.
The beach is my therapist. 🏖️🌊#beachbum #beachesbecray #maldives #holiday pic.twitter.com/OJqyTUztFo
— Amala Paul ⭐️ (@Amala_ams) September 16, 2022