സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ഏറെ ശ്രദ്ധേയായ താരമാണ് അമല പോൾ. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള ചിത്രത്തിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് ഫിലിം ഇൻഡസ്ട്രിയിലേക്ക് താരം ചുവട് വെക്കുന്നത്. പിന്നീട് 11 വർഷം കൊണ്ട് സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി അമല പോൾ മാറുകയായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ അമല പോൾ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.
ഈയൊരു നടന്റെയൊപ്പം പോയാലെ 5 വർഷം ഫിലിം ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കാൻ സാധിക്കൂ എന്നത് ശുദ്ധ വിഡ്ഢിത്തരമാണെന് അമല പോൾ ചൂണ്ടിക്കാട്ടി. ജനങ്ങൾ ഇപ്പോൾ കൂടുതൽ ഷാർപ് ആണെന്നും നല്ല ചിത്രങ്ങൾ മാത്രമാണ് അവർക്ക് വേണ്ടതെന്ന് താരം വ്യക്തമാക്കി. നല്ല സിനിമയെല്ലങ്കിൽ എത്ര വലിയ നടൻ ആണെങ്കിലും ജനങ്ങൾ സിനിമയെ സ്വീകരിക്കില്ല എന്ന് താരം പറയുകയുണ്ടായി. ഈയൊരു സമയത്ത് ഇങ്ങനെയൊരു സ്പേസ് കിട്ടിയത് തന്റെ ഭാഗ്യമാണെന്നും താരം വ്യക്തമാക്കി. ആടൈ എന്ന ചിത്രത്തിലൂടെ അമല പോൾ എന്ന പെർഫോർമർക്ക് തിരിച്ചു വരാൻ സാധിച്ചു എന്നും താരം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം അമല പോളിന്റെ ആടൈ എന്ന ചിത്രം മാത്രമാണ് പ്രദർശനത്തിന് എത്തിയത്. ഏറെ നാളത്തെ കഷ്ട്ടപ്പാടും ഒട്ടേറെ വിവാദങ്ങളും സൃഷ്ട്ടിച്ചാണ് സിനിമ റിലീസിനെത്തിയത്. ഒരുപാട് നിരൂപ പ്രശംസകൾ നേടിയിരുനെങ്കിലും എ സർട്ടിഫിക്കറ്റ് മൂലം കുടുബ പ്രേക്ഷകർ ചിത്രത്തെ കൈവിടുകയായിരുന്നു. ഈ വർഷം അമല പോളിന്റെ ഏറ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രമാണ് ആട് ജീവിതം.