അമൽ നീരദ് ചിത്രത്തിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും?

Advertisement

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിലൊരാളായ അമൽ നീരദിന്റെ അടുത്ത ചിത്രമേതെന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അമൽ ഒരുക്കാൻ പോകുന്ന ചിത്രങ്ങളെന്ന പേരിൽ ഒട്ടേറെ ഊഹാപോഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മാത്രമല്ല, ആറ് വർഷം മുൻപ് മമ്മൂട്ടി- അമൽ നീരദ് ടീം പ്രഖ്യാപിച്ച ബിലാൽ ഇപ്പോഴും നടന്നിട്ടില്ല എന്നതും ആരാധകരെ നിരാശയിലാഴ്ത്തുന്നുണ്ട്. അത്കൊണ്ട് തന്നെ അമൽ നീരദുമായി ബന്ധപ്പെട്ട് വരുന്ന ഓരോ വാർത്തകളും സിനിമാ പ്രേമികൾ നോക്കി കാണുന്നത് വലിയ ആകാംക്ഷയോടെയാണ്. അതിനിടയിൽ ഈ അടുത്ത ദിവസങ്ങളിൽ പ്രചരിച്ച ഒരു വാർത്ത പറയുന്നത്, മമ്മൂട്ടിയും ദുൽഖർ സൽമാനും ആദ്യമായി ഒന്നിക്കാൻ പോകുന്ന ഒരു ചിത്രമാണ് അമൽ നീരദ് അടുത്തതായി ചെയ്യാൻ പോകുന്നതെന്നാണ്.

ആ വാർത്തകളിലെ സത്യത്തെ കുറിച്ച് അനേഷിക്കുമ്പോൾ, ഇപ്പോഴറിയാൻ സാധിക്കുന്നത്, അമൽ നീരദ് അടുത്തതായി ഒരുക്കാൻ പോകുന്നത് കുഞ്ചാക്കോ ബോബൻ നായകനായ ഒരു ചിത്രമാണെന്നാണ്. ഒക്ടോബറിൽ ആരംഭിക്കാൻ പോകുന്ന ഈ ചിത്രത്തിൽ സൗബിൻ ഷാഹിർ, ടോവിനോ തോമസ് എന്നിവരും വേഷമിട്ടേക്കാമെന്ന അനൗദ്യോഗിക വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ഈ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് ശേഷമാണു അമൽ നീരദ് ഒരു മമ്മൂട്ടി ചിത്രം പ്ലാൻ ചെയ്യുന്നത്. എന്നാൽ അതിൽ ദുൽഖർ സൽമാൻ ഉണ്ടാകുമോ, ആ ചിത്രം ബിലാൽ ആവുമോ എന്നതിനെ കുറിച്ചൊന്നും യാതൊരു വിധ ഉറപ്പും ഈ അവസരത്തിൽ ലഭ്യമല്ല. മാത്രമല്ല, മമ്മൂട്ടി ചിത്രത്തിന് മുൻപ് അമൽ നീരദ്- ദുൽഖർ സൽമാൻ ടീമിൽ നിന്ന് മറ്റൊരു ചിത്രം ഉണ്ടായേക്കാമെന്നുള്ള റിപ്പോർട്ടുകളും ലഭിക്കുന്നുണ്ട്. ഏതായാലും ബിലാലിന് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പും, മമ്മൂട്ടി- ദുൽഖർ ടീമിനെ ഒന്നിച്ചു സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പും നീളുമെന്നുള്ള സൂചനകൾ തന്നെയാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close