റിയലിസ്റ്റിക് സിനിമകൾക്ക് മാത്രം അവാർഡ് നൽകുന്നത് എന്തിന്?; തുറന്നടിച്ച് അൽഫോൻസ് പുത്രൻ

Advertisement

സൂപ്പർ ഹിറ്റ് സംവിധായകൻ അൽഫോൻസ് പുത്രൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലായി മാറുന്നത്. തന്റെ പ്രീയപ്പെട്ട സംവിധായകരോട് ഒരു ചോദ്യമെന്നു കുറിച്ച് കൊണ്ട് അൽഫോൻസ് പുത്രൻ സംസാരിക്കുന്നതു റിയലിസ്റ്റിക് ചിത്രങ്ങളെ മാത്രം അവാർഡിന് പരിഗണിക്കുന്ന രീതിയെ കുറിച്ചാണ്. റിയലിസ്റ്റിക് സിനിമകൾ എന്നതിന്റെ അടിസ്ഥാനം എന്തണെന്നാണ് അൽഫോൻസ് പുത്രൻ ചോദിക്കുന്നത്. സിനിമയിൽ ഒരു കാര്യത്തെ യാഥാർഥ്യത്തോടെ ചിത്രീകരിക്കാൻ സാധിക്കുമോ എന്ന ചോദ്യമുന്നയിക്കുന്ന അദ്ദേഹം, 99 ശതമാനം സമയവും എന്തുകൊണ്ടാണ് റിയലിസ്റ്റിക് സിനിമകൾക്ക് മാത്രം അവാർഡ് നൽകുന്നതെന്നും ചോദിക്കുന്നുണ്ട്. പ്രിയദർശൻ, അടൂർ ഗോപാലകൃഷ്ണൻ, രാജമൗലി, കമൽ ഹാസൻ, ഫാസിൽ, സത്യൻ അന്തിക്കാട്, ജോഷി, ഭാരതീ രാജ, പ്രതാപ് പോത്തൻ തുടങ്ങിയ തന്റെ പ്രീയപ്പെട്ട സംവിധായകരോടാണ് അൽഫോൻസ് പുത്രൻ ഈ ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നത്.

ആർക്കുവേണമെങ്കിലും അയാൾ ആഗ്രഹിക്കുന്ന പോലെ ഒരാനയെ വരച്ചുകൂടെ എന്ന് ചോദിക്കുന്ന അൽഫോൻസ് പുത്രൻ, വ്യത്യസ്ത കാഴ്ചപ്പാടുകളിൽ തീർത്തും വ്യത്യസ്തമായ ധാരാളം ആനകൾ ഉണ്ടെന്ന് സങ്കൽപ്പിക്കുക എന്നും പറയുന്നുണ്ട്. റിയലിസ്റ്റിക്കായി എന്തെങ്കിലും സൃഷ്ടിക്കുന്നത് എളുപ്പമാണെന്നാണ് തനിക്കു തോന്നുന്നതെന്നും ഒരാനയെ അതുപോലെ തന്നെ വരക്കുന്നത് പോലെയാണതെന്നും അൽഫോൻസ് വിശദീകരിക്കുന്നു. ഒരാൾ പറക്കുന്ന ആനയെയോ അല്ലെങ്കിൽ പാട്ടും കേട്ട് റോഡിലൂടെ നടക്കുന്ന ആനയെയോ വരച്ചാൽ അതൊരു സൃഷ്‌ടിപരമായ ഘട്ടമാണെന്നും പക്ഷെ അതിനൊരിക്കലും അവാർഡ് നൽകാത്തത് എന്താണെന്നുമാണ് ഈ സംവിധായകന്റെ ചോദ്യം. പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാഴ്‌ചപ്പാട് എന്തെന്നും, അല്ലെങ്കിൽ റിയലിസ്റ്റിക് സിനിമകളെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നുമാണ് മുകളിൽ പറഞ്ഞ സംവിധായകരോട് അൽഫോൻസ് പുത്രൻ ആരായുന്നത്. നേരം, പ്രേമം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത അൽഫോൻസ് ഇപ്പോൾ പൃഥ്വിരാജ് നായകനായ ഗോൾഡിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close