”ഇത് പൃഥ്വിരാജ് സുകുമാരൻ നടത്തുന്ന ഒറ്റയാൾ പോരാട്ടം” ;നയൻ (9) സിനിമ കണ്ട ആരാധകന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

Advertisement

കഴിഞ്ഞ ദിവസമാണ് യുവ താരം പൃഥ്വിരാജ് സുകുമാരൻ നായകനായ നയൻ എന്ന ചിത്രം റിലീസ് ചെയ്തത്. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചതും പൃഥ്വിരാജ് തന്നെയാണ്. മലയാളത്തിൽ ഇന്നേ വരെ കാണാത്ത തരം ഒരു പ്രമേയവുമായി ഒരു പരീക്ഷണം എന്ന നിലയിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷൻ, ഹൊറർ, സൈക്കോളജിക്കൽ എലമെന്റുകൾ നിറഞ്ഞ ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രശംസയും നിരൂപകരുടെ അഭിനന്ദങ്ങളുമാണ് നേടിയെടുക്കുന്നത്. മലയാള സിനിമയിലെ പരീക്ഷണ ചിത്രങ്ങളുടെ വക്താവായി അറിയപ്പെടുന്ന പൃഥ്വിരാജ് നടത്തിയ ഈ പുതിയ പരീക്ഷണം മലയാള സിനിമയെ ലോക നിലവാരത്തിലേക്ക് എത്തിക്കുന്നു എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. അങ്ങനെ ഒരു ആരാധകന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. 
 

മലയാള സിനിമ ഇൻഡസ്ട്രിയിൽ ഇങ്ങനെയൊരു വിഷയം ചിന്തിക്കാനും ഇങ്ങനെയൊരു ചിത്രം നിർമ്മിക്കാനും  ഇൻഡ്യക്കുമപ്പുറത്തേക്കു മലയാള സിനിമയെ കൈപിടിച്ച് ഉയർത്താനും പൃഥ്വിരാജ് സുകുമാരൻ എന്ന നടൻ നടത്തുന്ന ഒറ്റയാൾ പോരാട്ടത്തിന്റെ ഒരുദാഹരണം ആണ് നയൻ എന്ന ചിത്രം എന്ന് വിപിൻ കുമാർ വി എന്ന ആരാധകൻ പറയുന്നു. മാസത്തിൽ ഒരെണ്ണം വെച്ച് ക്ലീഷെ നിറച്ചു സിനിമകൾ ചെയാൻ തുനിയാതെ വല്ലപ്പോഴും കിട്ടുന്ന വിഷുകൈനീട്ടം പോലെയുള്ള ഒരു മികച്ച അനുഭവം ആണ് നയൻ തരുന്നത് എന്നും അദ്ദേഹം പറയുന്നു. പ്രകടനം കൊണ്ടും, ഞെട്ടിക്കുന്ന സാങ്കേതിക പൂർണ്ണത കൊണ്ടും, യൂണിവേഴ്സൽ അപ്പീൽ ഉള്ള പ്രമേയം കൊണ്ടും ഉയർന്ന പ്രൊഡക്ഷൻ വാല്യൂ കൊണ്ടും മലയാള സിനിമയുടെ നിലവാരം ഉയർത്തുന്ന ചിത്രമാണ് നയൻ എന്നാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും അഭിപ്രായം. ഇനി ഈ വർഷം പൃഥ്വിരാജ് എന്ന നടനിൽ  ഇത് പോലെത്തെ പടം കിട്ടില്ല എന്നും, അദ്ദേഹം ഇനി ചെയ്യാൻ പോകുന്നത് ബ്രദർസ് ഡേ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ കൊമേർഷ്യൽ ചേരുവകൾ നിറഞ്ഞ സിനിമകൾ ആണെന്നും  ഈ ആരാധകൻ പറയുന്നുണ്ട്. അതുകൊണ്ടു തന്നെ നയൻ എന്ന സിനിമയുടെ തിയേറ്റർ എക്സ്പീരിയൻസ് നമ്മൾ അനുഭവിച്ചു തന്നെയറിയണം  എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close