2000 കോടിയിലേക്ക് പുഷ്പ 2 ; ബാഹുബലി 2 നെയും വീഴ്ത്തി അല്ലു അർജുൻ

Advertisement

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ 1832 കോടി രൂപയാണ് ഈ ചിത്രം നേടിയ ആഗോള കളക്ഷൻ. ഇതോടെ രാജമൗലി ചിത്രമായ ബാഹുബലി 2 നെയും മറികടന്ന പുഷ്പ 2 , ഇന്ത്യൻ സിനിമയിലെ അത്ഭുതമായി മാറുകയാണ്.

2000 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ആമിർ ഖാൻ ചിത്രം ദങ്കൽ മാത്രമാണ് ഇനി പുഷ്പ 2 നു മുന്നിലുള്ളത്. ആ നേട്ടം കൈവരിക്കാൻ ചിത്രത്തിന് സാധിക്കുമോ എന്നാണ് ആരാധകരും സിനിമാ പ്രേമികളും ഉറ്റു നോക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇപ്പോൾ ബോളിവുഡിലെ തന്നെ ഇൻഡസ്ട്രി ഹിറ്റായും മാറിക്കഴിഞ്ഞു. 800 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം നേടിയ ഗ്രോസ്.

Advertisement

ഇന്ത്യന്‍ സിനിമയിലെ റെക്കോർഡ് തുകയായ 250 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് പുഷ്പ 2 ഒടിടി അവകാശം സ്വന്തമാക്കിയത് എന്നും വാർത്തകൾ വന്നിരുന്നു. ജനുവരി അവസാനത്തോടെ പുഷ്പ 2 നെറ്റ്ഫ്ലിക്സിൽ എത്തുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച്, സുകുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രശ്‌മിക മന്ദാന, സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close