കേരളത്തിലെ 600 ലധികം സ്‌ക്രീനുകളിൽ കാട്ടു തീയായ് പുഷ്പ 2

Advertisement

അല്ലു അർജുന്റെ പാൻ ഇന്ത്യൻ ബ്ലോക്കബ്സ്റ്റർ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗം ഇന്ന് മുതൽ ആഗോള തലത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിലെ 600 ലധികം സ്‌ക്രീനുകളിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇ ഫോർ എന്റർടൈൻമെന്റ് കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം വെളുപ്പിനെ നാല് മണി മുതൽ തന്നെ കേരളത്തിൽ പ്രദർശനം ആരംഭിക്കും. ചിത്രത്തിന്റെ കേരളാ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.

സുകുമാർ രചിച്ചു സംവിധാനം ചെയ്യുന്ന പുഷ്പ 2 വമ്പൻ ഹൈപ്പോടെയാണ് റിലീസ് ചെയ്യുന്നത്. നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേർന്ന് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. രശ്‌മിക മന്ദാന നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളി താരം ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ്, സുനിൽ, റാവു രമേശ്, ജഗപതി ബാബു, പ്രകാശ് രാജ്, അജയ് ഘോഷ് , ജഗദീഷ് പ്രതാപ് ഭണ്ഡാരി എന്നിവരും വേഷമിട്ടിരിക്കുന്നു.

Advertisement

അല്ലു അർജുനൊപ്പം ഫഹദ് ഫാസിലും ഉള്ളതാണ് ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന വമ്പൻ ഹൈപ്പിന്റെ കാരണം. ആഗോള തലത്തിൽ 150 കോടിക്ക് മുകളിൽ അഡ്വാൻസ് ബുക്കിംഗ് നേടി ചരിത്രം കുറിച്ച പുഷ്പ 2 , കേരളത്തിൽ രണ്ടര കോടിക്ക് മുകളിലും അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ നേടിയിരുന്നു. നവീൻ നൂലി എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന് ദൃശ്യങ്ങളൊരുക്കിയത് മിറോസ്ലാവ് കുബ ബ്രോസിക്‌ ആണ്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Prithviraj was my first choice for Pathonpatham Noottandu, but he did not have dates for me, says Vinayan
Advertisement

Copyright © 2017 onlookersmedia.

Press ESC to close