കോവിഡ് 19 പ്രതിരോധം; കേരള മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് 25 ലക്ഷം രൂപ നൽകി അല്ലു അർജുൻ

Advertisement

കോവിഡ് 19 എന്ന മഹാമാരിയോട് പൊരുതുകയാണ് ലോകം. ഒപ്പം കേരളവും വളരെ ശ്കതമായി ഈ രോഗത്തോട് പോരാടുകയും ആ പോരാട്ടത്തിൽ വിജയകരമായി മുന്നേറുകയും ചെയ്യുകയാണ്. പ്രശസ്ത സിനിമ താരങ്ങൾ വീട്ടിൽ ലോക്ക് ഡൗണായി ഇരിക്കുമ്പോഴും കൊറോണ പ്രതിരോധത്തിനായി തങ്ങളാലാവുന്നതെല്ലാം ചെയ്യുകയാണ്. കേരളാ- കേന്ദ്ര സർക്കാർ ബോധവൽക്കരണ പ്രവർത്തനങ്ങളിലും സഹായങ്ങളുമായി എല്ലാ താരങ്ങളും സജീവമായി പ്രവൃത്തിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ ദിവസം മോഹൻലാൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അമ്പതു ലക്ഷം രൂപ നൽകിയിരുന്നു.

ഇപ്പോഴിതാ മോഹൻലാലിന് ശേഷം മറ്റൊരു സിനിമാ താരം കൂടി തന്റെ സംഭാവനയുമായി എത്തിയിരിക്കുകയാണ്. എന്നാൽ അതൊരു മലയാള താരമല്ല എന്നതാണ് അതിന്റെ പ്രത്യേകത. തെലുങ്കിലെ സ്റ്റൈലിഷ് സൂപ്പർ താരമായ അല്ലു അർജുൻ ആണ് ഇപ്പോൾ കേരളത്തിന് സാമ്പത്തിക സഹായവുമായി എത്തിയിരിക്കുന്നത്. ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ് അല്ലു അർജുൻ കേരളത്തിന് വേണ്ടി നൽകിയിരിക്കുന്നത് എന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഇന്നത്തെ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Advertisement

നേരത്തെ മലയാള സിനിമയിലെ ദിവസ വേതനക്കാർക്കു വേണ്ടി ആദ്യ ഗഡുവായി പത്തു ലക്ഷം രൂപ മോഹൻലാൽ ഫെഫ്കയുടെ ഫണ്ടിലേക്ക് നല്കിയപ്പോഴും അതിനു ശേഷം സഹായവുമായി എത്തിയ സിനിമാ താരം അല്ലു അർജുനാണ്. കേരളത്തിന് കൂടാതെ തെലുങ്കു സംസ്ഥാനങ്ങൾക്കും അല്ലു അർജുൻ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തെലുങ്കു നടനാണ് അല്ലു അർജുൻ. കേരളത്തിലെ ആരാധകർ സ്നേഹത്തോടെ മല്ലു അർജുൻ എന്ന് വിളിക്കുന്ന ഈ താരത്തിന്റെ ജന്മദിനമായിരുന്നു ഇന്ന്. ജന്മദിന സ്പെഷ്യൽ ആയി തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അദ്ദേഹം പുറത്തു വിട്ടു. പുഷ്പ എന്നാണ് അല്ലു അർജുന്റെ അടുത്ത ചിത്രത്തിന്റെ പേര്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close