സൂപ്പർ ഹിറ്റ് സംവിധായകൻ രോഹിത് ഷെട്ടി ഒരുക്കിയ ആക്ഷൻ ചിത്രമാണ് സൂര്യവംശി. കോവിഡ് പ്രതിസന്ധി മൂലം ഒന്നര വർഷത്തോളം കാത്തിരുന്നതിനു ശേഷമാണു സൂപ്പർ താരം അക്ഷയ് കുമാർ നായകനായ ഈ ബോളിവുഡ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. കത്രീന കൈഫ് നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ പോലീസ് ഓഫീസർ ആയാണ് അക്ഷയ് കുമാർ അഭിനയിച്ചത്. അതിനൊപ്പം തന്നെ രോഹിത് ഷെട്ടിയുടെ മുൻ പോലീസ് ചിത്രങ്ങളായ സിംഗം, സിംബ എന്നിവയിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച അജയ് ദേവ്‌ഗൺ, രൺവീർ സിങ് എന്നിവർ ഈ ചിത്രത്തിൽ അതിഥി വേഷത്തിലും എത്തി. പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ പ്രശംസിച്ച ഈ ആക്ഷൻ എന്റെർറ്റൈനെർ വമ്പൻ വിജയമാണ് ഇപ്പോൾ നേടുന്നത്. തുടർച്ചായി നൂറു കോടി ക്ലബിലും ഇരുനൂറു കോടി ക്ലബിലും ഇടം നേടുന്ന അക്ഷയ് കുമാർ ആ നേട്ടം സൂര്യവംശിയിലൂടെയും ആവർത്തിക്കുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്.
ഇന്ന് ബോളിവുഡിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായകനും പ്രതിഫലം പറ്റുന്ന താരവുമാണ് അക്ഷയ് കുമാർ. സൂര്യവംശി എന്ന ഈ ചിത്രം ഇതിനോടകം ഈ വർഷം റിലീസ് ചെയ്ത ഇന്ത്യൻ ചിത്രങ്ങളിലെ ഏറ്റവും വലിയ വിജയം ആണ് നേടിയിരിക്കുന്നത്. ദളപതി വിജയ് നായകനായ മാസ്റ്റർ നേടിയ നെറ്റ് ഗ്രോസിനു മുകളിൽ ആണ് സൂര്യവംശി ഇതുവരെ നേടിയ നെറ്റ് ഗ്രോസ്. മാസ്റ്റർ നേടിയത് 154 കോടിയാണ് എങ്കിൽ സൂര്യവംശി ഇപ്പോൾ 160 കോടി പിന്നിട്ടു കഴിഞ്ഞു. ഇന്ത്യയിൽ നിന്നുള്ള നെറ്റ് ഗ്രോസ് ആണ് ഇത്. വിദേശത്തു നിന്ന് അമ്പതു കോടിയും പിന്നിട്ട സൂര്യവംശി പത്തു ദിവസത്തിനകം തന്നെ ആഗോള കളക്ഷൻ ആയി 210 കോടിയിൽ കൂടുതലാണ് നേടിയത്.
#Sooryavanshi Total collection till 2nd Monday stands ₹ 155.73 cr nett. It has surpassed the lifetime collection of #ThalapathyVijay’s #Master [ ₹ 154 cr nett ] & becomes the HIGHEST GROSSING INDIAN FILM OF 2021 till now.. pic.twitter.com/hv6VZdZq4u
— Sumit Kadel (@SumitkadeI) November 16, 2021