നരേന്ദ്ര മോഡിയുടെ ജീവിതം സിനിമയാക്കുന്നു; നായകനായി ഈ സൂപ്പര്‍ താരം.

Advertisement

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം ഇനി വെള്ളിത്തിരയിലേക്ക്. മോഡിയുടെ കുട്ടിക്കാലം മുതല്‍ ഇന്ത്യന്‍ പ്രധാന മന്ത്രി പദവി സ്വന്തമാക്കിയ കാലം വരെയുള്ള കഥ പറയുന്ന സിനിമയില്‍ ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ ആണ് നരേന്ദ്ര മോഡിയായി എത്തുന്നത്.

narendra modi, narendra modi movie, akshay kumar

Advertisement

അനുപം ഖേര്‍, നടനും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ശത്രുഘ്നന്‍ സിന്‍ഹ, നടനും എം‌പിയുമായ പരേഷ് റാവല്‍ എന്നീ താരങ്ങളും ഈ സിനിമയുടെ ഭാഗമാകും.

ബി‌ജെ‌പി അനുഭാവി കൂടെയായ അക്ഷയ് കുമാര്‍ കേന്ദ്ര സര്‍ക്കാറിന്‍റെ പരിപാടികളില്‍ സജീവ പങ്കാളിയാണ്. സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകളുടെ ഭാഗമായി അക്ഷയ് കുമാര്‍ ഒരു ക്ലീന്‍ ഇമേജും ബോളിവുഡില്‍ സ്വന്തമാക്കിയിട്ടുണ്ട്. അക്ഷയ് കുമാറിന്‍റെ റിലീസിന് ഒരുങ്ങുന്ന ടോയിലറ്റ് എക് പ്രേം കഥയും ഇത്തരത്തില്‍ ഒരു സിനിമയാണ്. narendra modi, narendra modi movie, akshay kumar

ഇതേ സമയം മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങിന്‍റെ ജീവിത കഥ സിനിമയായി ഒരുങ്ങുകയാണ്. സന്‍ജയ് ബാരുവിന്‍റെ ദി ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ ; ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍സിങ് എന്ന പുഥ്സ്തകത്തെ ആസ്പദമാക്കിയാണ് അനുപം ഖേര്‍ നായകനാകുന്ന ഈ സിനിമ ഒരുങ്ങുന്നത്.

Photo Credits : narendramodi.in

Advertisement

Copyright © 2017 onlookersmedia.

Press ESC to close