ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു അക്ഷയ് കുമാർ ചിത്രം..!!

Advertisement

ഇന്ന് ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിലൊരാളാണ് അക്ഷയ് കുമാർ. ഒരുകാലത്തു ആക്ഷൻ ചിത്രങ്ങൾ മാത്രം ചെയ്തു നടന്നിരുന്ന അക്ഷയ് കുമാർ എന്ന നടൻ ഗംഭീരമായി കോമെഡിയും ചെയ്യുമെന്ന് ബോളിവുഡിന് കാണിച്ചു കൊടുത്തത് മലയാളി സംവിധായകൻ പ്രിയദർശനാണ്. അക്ഷയ് കുമാർ- പ്രിയദർശൻ കൂട്ടുകെട്ട് ബോളിവുഡിൽ സൂപ്പർ വിജയങ്ങൾ സമ്മാനിച്ച് മുന്നേറിയതോടെ ഈ നടൻ ബോളിവുഡിലെ മിന്നും താരമായി മാറി. കഴിഞ്ഞ പതിറ്റാണ്ടിന്റെ തുടക്കത്തോടെ ട്രാക്ക് മാറ്റിയ അക്ഷയ് കുമാർ തുടർച്ചയായി വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങൾ ചെയ്യാൻ ശ്രദ്ധ വെക്കുകയും അവയിൽ തൊണ്ണൂറു ശതമാനവും ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടുകയും ചെയ്തു. ഒരു നടനെന്ന നിലയിലും വലിയ മികവ് പുലർത്തുന്ന അക്ഷയ് കുമാർ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയെടുത്തതും കഴിഞ്ഞ പതിറ്റാണ്ടിലാണ്. ഇപ്പോൾ ബോളിവുഡ് ബോക്സ് ഓഫീസിലെ ഏറ്റവും സുരക്ഷിതമായ ബെറ്റാണ് അക്ഷയ് കുമാർ ചിത്രങ്ങൾ. എന്നാൽ കോവിഡ് 19 ഭീഷണി മൂലം പല ചിത്രങ്ങളും ഓൺലൈൻ റിലീസിന് തയ്യാറെടുക്കുമ്പോൾ അവിടേയും പുതിയ റെക്കോർഡ് സൃഷ്ടിക്കുകയാണ് അക്ഷയ് കുമാർ.

ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം അക്ഷയ് കുമാർ നായകനായ ലക്ഷ്മി ബോംബ് എന്ന ചിത്രം 125 കോടിക്കാണ് ഓൺലൈൻ സ്ട്രീമിങ് മാധ്യമമായ ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ വാങ്ങിയത്. ഈദ് റിലീസായി പ്ലാൻ ചെയ്തിരുന്ന ലക്ഷ്മി ബോംബ് സംവിധാനം ചെയ്തത് തെന്നിന്ത്യൻ നടനും സംവിധായകനുമായ രാഘവ ലോറൻസാണ്. അദ്ദേഹത്തിന്റെ തന്നെ കാഞ്ചനയുടെ ഹിന്ദി റീമേക്കാണു ഈ ചിത്രം. ഫോക്‌സ്റ്റാറിനൊപ്പം സഹകരിച്ച് അക്ഷയ്കുമാറും തുഷാര്‍ കപൂറുമാണ് ഈ ഹിന്ദി റീമേക്ക് നിർമ്മിച്ചിരിക്കുന്നത്. അറുപതു മുതൽ എഴുപതു കോടി വരെയാണ് സാധാരണ വമ്പൻ ചിത്രങ്ങൾക്ക് ഡിജിറ്റൽ അവകാശമായി ലഭിക്കാറുള്ളതെങ്കിൽ ഈ അക്ഷയ് കുമാർ ചിത്രം അതിന്റെ ഇരട്ടി നേടിയാണ് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ബോക്സ് ഓഫീസിൽ അക്ഷയ് കുമാർ ചിത്രങ്ങൾ തുടർച്ചയായി ഇരുനൂറു കോടിക്ക് മുകളിൽ കളക്ഷൻ നേടുന്നതാണ് ഈ വലിയ തുക കൊടുത്തു അദ്ദേഹത്തിന്റെ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം വാങ്ങാൻ ഡിസ്‌നി ഹോട്ട് സ്റ്റാർ ടീമിനെ പ്രേരിപ്പിച്ചത് എന്നറിയുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close