ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന് 2022 ഒരു മികച്ച വർഷമായിരുന്നില്ല. കോവിഡിന് മുൻപ് വരെ ബോളിവുഡിൽ തുടർച്ചയായി വമ്പൻ ഹിറ്റുകൾ നൽകിയ താരമാണ് അക്ഷയ് കുമാർ. ഇന്നും ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന താരം കൂടിയാണ് അക്ഷയ്. എന്നാൽ കഴിഞ്ഞ വർഷം റിലീസ് ചെയ്ത അക്ഷയ് ചിത്രങ്ങളായ സാമ്രാട്ട് പൃഥ്വിരാജ്, രക്ഷ ബന്ധൻ, റാം സേതു എന്നിവ പ്രേക്ഷകരെ ആകർഷിച്ചില്ല. എന്നാൽ ഈ പുതിയ വർഷത്തിൽ ഒട്ടേറെ വമ്പൻ ചിത്രങ്ങളാണ് അദ്ദേഹം നായകനായി പുറത്ത് വരാനുള്ളത്. ഓ മൈ ഗോഡ് 2, സെൽഫി, ക്യാപ്സ്യൂൾ ഗിൽ എന്നിവ അവയിൽ ചിലതാണ്. ഇവ കൂടാതെ സൂററായ് പോട്രൂ ഹിന്ദി റീമേക്, ഛത്രപതി ശിവാജി മഹാരാജിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന മറാത്തി ചിത്രം എന്നിവയും അക്ഷയ് ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം അക്ഷയ് പ്രഖ്യാപിച്ച ചിത്രങ്ങളിലൊന്നായിരുന്നു ആനന്ദ് എൽ റായ് ഒരുക്കാൻ പോകുന്ന ഗൂർഖ.
1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിലെ മേജർ ജനറൽ ഇയാൻ കാർഡോസോയുടെ വീരഗാഥകളെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിൽ നിന്ന് അദ്ദേഹം പിന്മാറി എന്ന വാർത്തകളാണ് വരുന്നത്. ഈ ചിത്രത്തിന്റെ കഥയുടെ ആധികാരികതയെ കുറിച്ച് സംശയങ്ങളും ചോദ്യങ്ങളും ഉയർന്നതോടെയാണ് അക്ഷയ് ഇതിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. ആ കാലത്ത് മേജർ ജനറൽ ഇയാൻ കാർഡോസോയുടെ കൂടെ ജോലി ചെയ്ത പട്ടാളക്കാരിൽ നിന്ന് തന്നെയാണ് ഈ ചോദ്യങ്ങളും സംശയങ്ങളും ഉയർന്നതെന്നതാണ്, ചിത്രത്തിൽ അവതരിപ്പിക്കാൻ പോകുന്ന കഥയെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ അക്ഷയ് കുമാർ ഉൾപ്പെടെയുള്ളവരെ പ്രേരിപ്പിച്ചത്. ഇന്ത്യൻ ആർമിയോട് ഏറെ ആദരവ് പുലർത്തുന്ന അക്ഷയ് കുമാർ, ആ കാരണം കൊണ്ട് തന്നെ തെറ്റായ ഒരു കാര്യം ജനങ്ങളുടെ മുന്നിലെത്തിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതും പിന്മാറാനുള്ള ഘടകമായി മാറി.
Sometimes you come across stories so inspiring that you just want to make them. #Gorkha – on the life of legendary war hero, Major General Ian Cardozo is one such film. Honoured to essay the role of an icon and present this special film.
— Akshay Kumar (@akshaykumar) October 15, 2021
Directed By – @sanjaypchauhan pic.twitter.com/4emlmiVPPJ