അക്കമ്മയായി അമ്പരപ്പിക്കാൻ പൂർണ്ണിമ ഇന്ദ്രജിത്; റെഫെറൻസുകളില്ലാത്ത കഥാപാത്രവുമായി ‘ഒരു കട്ടിൽ ഒരു മുറി’യിൽ താരം

Advertisement

മലയാളികളുടെ പ്രീയപ്പെട്ട നടിമാരിലൊരാളായ പൂർണ്ണിമ ഇന്ദ്രജിത് ഒരു വലിയ ഇടവേളക്ക് ശേഷം അഭിനയിച്ച ചിത്രമാണ് ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കിയ ‘ഒരു കട്ടിൽ ഒരു മുറി’. രഘുനാഥ് പലേരി സംവിധാനം ചെയ്ത ഈ ചിത്രം ഒക്ടോബർ നാലിനാണ് റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിൽ അക്കമ്മ എന്ന് പേരുള്ള വളരെ വ്യത്യസ്‌തമായ കഥാപാത്രത്തിനാണ് പൂർണ്ണിമ ജീവൻ പകർന്നിരിക്കുന്നത്. പേരിലെ വ്യത്യസ്തത ഈ കഥാപാത്രത്തിന്റെ എല്ലാ കാര്യങ്ങളിലും ഉണ്ടെന്നും തന്റെ അഭിനയ ജീവിതത്തിലെ വളരെ നിർണ്ണായകമായ ഒരു വേഷമാണ് ഇതെന്നും പൂർണ്ണിമ പറയുന്നു.

തമിഴ് മാതൃഭാഷയായ തനിക്ക് ഒരു മലയാള സിനിമയിൽ തമിഴ് സംസാരിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചതിലുള്ള സന്തോഷവും പൂർണ്ണിമ തുറന്നു പറയുന്നു. മറ്റൊരു നാട്ടിൽ നിന്ന് വന്നു താമസിക്കുന്ന ഈ കഥാപാത്രം എന്ത്കൊണ്ട് തമിഴ് സംസാരിക്കുന്നു എന്നതൊക്കെ ചിത്രത്തിൽ ആകാംഷ സമ്മാനിക്കുന്ന കാര്യങ്ങളാണെന്നും പൂർണ്ണിമ വെളിപ്പെടുത്തി.

Advertisement

രഘുനാഥ് പലേരി സാറിന്റെ തിരക്കഥ തന്നെയാണ് തന്നെ ഈ സിനിമയിലേക്ക് ആകർഷിച്ചത് എന്ന് പറഞ്ഞ പൂർണ്ണിമ, വളരെ കാവ്യാത്മകമായ ഒരു ഓമനത്വമാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ പ്രത്യേകതയെന്നും പറയുന്നു. സാധാരണ നമ്മൾ കാണുന്ന ആളുകളിൽ നിന്നും എന്തോ വ്യത്യസ്തത ഉള്ളതും എന്നാൽ സാധാരണക്കാരായ കഥാപാത്രങ്ങളുമാണ് അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും ലഭിക്കുന്നതിനും പൂർണ്ണിമ വിശദീകരിക്കുന്നു. അക്കമ്മക്കു റെഫെറെൻസുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ആ കഥാപാത്രത്തിന്റെ ഭൂതകാല കഥയെ കുറിച്ചു രഘുനാഥ് സാറുമായി സംസാരിച്ചു തന്നെയാണ് താനത് വർക്ക് ചെയ്ത് എടുത്തതെന്നും പൂർണ്ണിമ കൂട്ടിച്ചേർത്തു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close