മുൻവിധികൾ തകർത്തെറിഞ്ഞ മികച്ച ചിത്രമാണ് വില്ലൻ എന്ന് സംവിധായകനും രചയിതാവുമായ എ കെ സാജൻ..!

Advertisement

മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ചിത്രമായ വില്ലന് ലഭിക്കുന്ന അഭിനന്ദന പ്രവാഹം അവസാനിക്കുന്നില്ല. വിജയകരമായി പ്രദർശനം തുടരുന്ന ഈ ഇമോഷണൽ ത്രില്ലറിന് പൊതു ജനങ്ങളുടെ ഇടയിൽ നിന്നും സിനിമാ പ്രവർത്തകരുടെ ഇടയിൽ നിന്നും ലഭിക്കുന്നത് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. ആദ്യ ദിനത്തിലെ സമ്മിശ്ര പ്രതികരണത്തെ അതിജീവിച്ചു മികച്ച മുന്നേറ്റമാണ് വില്ലൻ ബോക്സ് ഓഫീസിൽ നടത്തുന്നത്. ഇപ്പോഴിതാ വില്ലൻ എന്ന ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് സംവിധായകനും രചയിതാവുമായ എ കെ സാജനും രംഗത്ത് വന്നിരിക്കുന്നു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് സാജൻ വില്ലനെ കുറിച്ചുള്ള തന്റെ നിരൂപണം പറഞ്ഞിരിക്കുന്നത്. ചില തിരക്കുകള്‍ കാരണം വില്ലന്‍ ഇപ്പോഴാണ് കാണാന്‍ സാധിച്ചത് എന്ന് പറഞ്ഞ അദ്ദേഹം സിനിമ വളരെ ഇഷ്ടമായി എന്നും പറയുന്നു.

മുന്‍വിധികളെ തകര്‍ക്കുന്നവനാണ് നല്ല സംവിധായകന്‍ എന്ന് പറയുന്ന എ കെ സാജൻ, ഡി കണ്‍സ്ട്രക്ഷനെക്കുറിച്ച് നന്നായി പഠിക്കുകയും, അത് പ്രയോഗിക്കാനറിയുകയും ചെയ്യുന്ന സംവിധായകനാണ് ബി. ഉണ്ണികൃഷ്ണന്‍ എന്നും അടിവരയിട്ടു പറയുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ . ത്രില്ലര്‍ സിനിമയ്ക്ക് മന്ദതാളം പാടില്ലെന്ന് ആരും എവിടെയും എഴുതിവച്ചിട്ടില്ലെന്നും അങ്ങനെയൊരു നിയമമുണ്ടെങ്കില്‍തന്നെ അവയെ പൊളിച്ച് പുറത്തുകടക്കുകയാണ് വേണ്ടതെന്നും എ കെ സാജൻ തന്റെ നിരീക്ഷണം ആയി പറയുന്നു . വില്ലന്‍ അത്തരത്തിലൊരു ധീരമായ ചുവടുവപ്പാണ് എന്നാണ് എ കെ സാജന്റെ പക്ഷം.

Advertisement

മാര്‍ക്കറ്റിനനുസരിച്ച് ചേരുവകള്‍ ചേര്‍ത്ത് വിഭവങ്ങളുണ്ടാക്കി വിളമ്പുകയല്ല നല്ല സംവിധായകര്‍ ചെയ്യേണ്ടത് എന്ന് പറഞ്ഞ അദ്ദേഹം ഓരോ സംവിധായകര്‍ക്കും അവരുടെതായ ഭാഷയും ശൈലിയുമുണ്ട് എന്നതും വ്യക്തമാക്കുന്നുണ്ട് . അത് തങ്ങൾക്കിഷ്ട്ടപെടുന്ന രീതിയിലാവണമെന്ന ചില പ്രേക്ഷകരുടെ വാശി ഹീനയുക്തിയാണ് എന്ന് പറഞ്ഞു വില്ലനെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ അദ്ദേഹം വിമര്ശിക്കുന്നുമുണ്ട്.
വില്ലനിലെ കഥാപാത്രങ്ങള്‍ ലാഘവ സ്വഭാവമുള്ള പരിസരങ്ങളില്‍ നിന്നല്ല കടന്നുവരുന്നത്‌ എന്നും മാത്യു മാഞ്ഞൂരാന്‍ കുറ്റവാളിയെ തേടുമ്പോഴും, യഥാര്‍ത്ഥത്തില്‍ അയാള്‍ അയാളുടെ ജീവിതത്തിന്റെ പൊരുള്‍ തന്നെയാണ് തേടുന്നതെന്നും എ കെ സാജൻ തന്റെ നിരീക്ഷണം ആയി രേഖപ്പെടുത്തുന്നു .

ഇതുപോലുള്ള അപരിചിതമായ ഘടകങ്ങളാണ് വില്ലൻ എന്ന ഈ ചിത്രത്തെ അസാധാരണമാക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത് . നല്ല സിനിമകള്‍ തിരിച്ചറിയപ്പെടുക തന്നെ ചെയ്യുമെന്നും, ആദ്യ ദിനങ്ങളിലെ നെഗറ്റീവ് റിവ്യൂകളെ പിന്തള്ളി വില്ലന്‍ മുന്നോട്ട് പോകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും എ കെ സാജൻ പറഞ്ഞു . എല്ലാത്തിലുമുപരി, ഒരു സൂപ്പർ താരത്തെക്കാള്‍ മോഹൻലാലെന്ന നടനവിസ്മയത്തെ അടയാളപ്പെടുത്തിയ സിനിമകളില്‍ വില്ലനും ഓര്‍മ്മിക്കപ്പെടും എന്ന് പറഞ്ഞ എ കെ സാജൻ ബി ഉണ്ണികൃഷ്ണന് അഭിനന്ദനങ്ങളും അറിയിച്ചു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close