ഇനി ബോക്സ് ഓഫീസിൽ അജിത് വാഴും; മങ്കാത്ത ആവർത്തിക്കാൻ പൊങ്കലിന് ‘ഗുഡ് ബാഡ് അഗ്ലി’

Advertisement

തമിഴ് സൂപ്പർ താരം അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ ഒരുക്കുന്ന ‘ഗുഡ് ബാഡ് അഗ്ലി’ റിലീസ് അപ്‌ഡേറ്റ് എത്തി. പൊങ്കൽ റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. നിർമാതാക്കളായ മൈത്രി മൂവീസ് ആണ് റിലീസ് അപ്‌ഡേറ്റ് പുത്തൻ പോസ്റ്ററിനൊപ്പം പുറത്ത് വിട്ടത്.

ബ്ലോക്ക്ബസ്റ്റർ ആയ മങ്കാത്തയ്ക്ക് ശേഷം ആ വൈബ് നൽകുന്ന ചിത്രമായിരിക്കും ഗുഡ് ബാഡ് അഗ്ലി എന്നാണ് അജിത് ആരാധകർ പ്രതീക്ഷിക്കുന്നത്. മാര്‍ക്ക് ആന്റണിയുടെ സൂപ്പർ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ദേവിശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത് അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

Advertisement

അതേ സമയം അജിത് നായകനായ ‘വിടാമുയര്‍ച്ചി’ അടുത്ത സമ്മർ റിലീസ് ആണ് ഇപ്പോൾ പ്ലാൻ ചെയ്യുന്നത്. അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനി ആണ്. ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആ

Advertisement

Copyright © 2017 onlookersmedia.

Press ESC to close