രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് അജഗജാന്തരം

Advertisement

കഴിഞ്ഞ ഡിസംബറിൽ മലയാളത്തിൽ റിലീസ് ചെയ്തു സൂപ്പർ ഹിറ്റായി മാറിയ ആക്ഷൻ ചിത്രമാണ് ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത അജഗജാന്തരം. ആന്റണി വർഗീസ് നായകനായി എത്തിയ ഈ ചിത്രം യുവ പ്രേക്ഷകരുടെ പ്രീയപ്പെട്ട ചിത്രങ്ങളിലൊന്നായ മാറി. അതിനു ശേഷം ഒടിടി റിലീസായി എത്തിയപ്പോഴും മികച്ച പ്രേക്ഷക പ്രശംസയാണ് ഈ ചിത്രം നേടിയെടുത്തത്. ഇപ്പോഴിതാ വീണ്ടും ഈ ചിത്രം വാർത്തകളിൽ നിറയുകയാണ്. ഈ വർഷത്തെ ബ്രസൽസ് അന്താരാഷ്ട്ര ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്കു ഒഫീഷ്യലായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഈ ചിത്രം. ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ വിവരം പ്രേക്ഷകരുമായി പങ്കു വെച്ചിരിക്കുന്നത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ ഒരുക്കിയ അജഗജാന്തരം യുവ പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ടാണ് വലിയ വിജയം നേടിയത്.

കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിൽ ആന്റണി വർഗീസിനൊപ്പം, വിനീത് വിശ്വം, കിച്ചു ടെല്ലസ്, ലുക്മാൻ, സുധി കോപ്പ, വിനീത് വിശ്വം, സാബു മോൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, ടിറ്റോ വിൽസൺ, ബിട്ടോ ഡേവിസ് സിനോജ് വർഗീസ് എന്നിവരും വേഷമിട്ടിട്ടുണ്ട്. സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഒറ്റ രാത്രിയിൽ നടക്കുന്ന കഥയാണ് പ്രധാനമായും പറയുന്നത്. പൂർണ്ണമായും ഒരുത്സവത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് അജഗജാന്തരം. ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ്, ഇതി ക്യാമറ ചലിപ്പിച്ചത് ജിന്റോ ജോർജ് എന്നിവരാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close