ക്രിസ്മസ് കപ്പടിച്ചു അജഗജാന്തരം; കുതിപ്പ് വമ്പൻ വിജയത്തിലേക്ക്..!

Advertisement

ഈ തവണ തീയേറ്ററുകളിൽ എത്തിയ മലയാളം ക്രിസ്മസ് റിലീസുകളിൽ ആരാണ് കപ്പടിച്ചതെന്നു ആദ്യ വീക്കെൻഡ് കൊണ്ട് തന്നെ ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്തു ആന്റണി വർഗീസ് നായകനായി എത്തിയ അജഗജാന്തരമാണ് ഇത്തവണത്തെ ക്രിസ്മസ് വിജയി. വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ നേടി മുന്നേറുന്ന ഈ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യാവസാനം ഒരു പൂരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ആദ്യ മലയാള ചിത്രമായ അജഗജാന്തരം, ഒരു പക്കാ ആക്ഷൻ ചിത്രമെന്ന നിലയിൽ യുവ പ്രേക്ഷകരുടെ മനസ്സ് കവരുകയാണ്. അതിഗംഭീരമായ ആക്ഷൻ രംഗങ്ങളാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. അവസാന മുപ്പതു മിനിറ്റിലെ ആക്ഷൻ സീനുകൾക്കു വലിയ കയ്യടിയാണ് പ്രേക്ഷകർ നൽകുന്നത്. അതിനൊപ്പം പ്രേക്ഷകരെ നൃത്തം വെപ്പിക്കുന്ന പാട്ടുകളും ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപ്പെട്ട ചിത്രമാക്കി മാറ്റുന്നു.

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ ഒരുക്കിയ അജഗജാന്തരം, കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. ആന്റണി വർഗീസിനൊപ്പം, വിനീത് വിശ്വം, കിച്ചു ടെല്ലസ്, ലുക്മാൻ, സുധി കോപ്പ, വിനീത് വിശ്വം, സാബു മോൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, ടിറ്റോ വിൽസൺ, ബിട്ടോ ഡേവിസ് സിനോജ് വർഗീസ് എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ജസ്റ്റിൻ വർഗീസ് ആണ്. സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് അജഗജാന്തരം നിർമ്മിച്ചിരിക്കുന്നത്. ആദ്യ നാലു ദിവസം കൊണ്ട് അഞ്ചു കോടിയോളം ആണ് ഈ ചിത്രം കേരളത്തിൽ നിന്ന് നേടിയ ഗ്രോസ് കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജിന്റോ ജോർജ്, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദ് എന്നിവരാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close