മലയാള സിനിമയിൽ ഈ വർഷം സംഘടന രംഗങ്ങൾ കൊണ്ട് ഞെട്ടിച്ച താരമാണ് പ്രണവ് മോഹൻലാൽ. ആദ്യ ചിത്രത്തിലൂടെ തന്നെ വൻ വരവേൽപ്പാണ് താരത്തിന് ലഭിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി മാറി. എല്ലാവരും ആകാംഷയോടെ കാത്തിരുന്നത് പ്രണവ് മോഹൻലാലിന്റെ അടുത്ത ചിത്രത്തിന് വേണ്ടിയാണ്. രണ്ടാം ചിത്രം ഉടനെ ഉണ്ടാവില്ല എന്ന് കരുതി ഇരുന്ന പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് ടോമിച്ചൻ മുളകുപാടം വന്നത്. രാമലീലക്ക് ശേഷം അരുൺ ഗോപി- ടോമിച്ചൻ മുളകുപാടം ഒന്നിക്കുന്ന ചിത്രത്തിൽ പ്രണവായിരിക്കും നായകനെന്ന് കുറച് നാൾ മുമ്പ് അന്നൗൻസ് ചെയ്യുകയുണ്ടായി. എന്നാൽ പിന്നീട് ചിത്രത്തിനെ കുറിച്ചു ഒരു വിവരം ഉണ്ടായിരുന്നില്ല.
പ്രീ പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി അരുൺ ഗോപി- പ്രണവ് ചിത്രം ഷൂട്ടിംഗ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. ജൂലൈ 9ആം തീയതി രാവിലെ 9 മണിക്ക് അഞ്ചുമന ക്ഷേത്രത്തിൽ വെച്ചായിരിക്കും ചിത്രത്തിന്റെ പൂജ. ആദി സിനിമ എന്നപ്പോലെ ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിന് വേണ്ടി ആക്ഷൻ ഒരുക്കുന്നത് പീറ്റർ ഹെയ്‌നാണ്. മോഹൻലാലിന്റെ ഒടിയന് ശേഷം പീറ്റർ ഹെയ്ൻ ആക്ഷൻ ഒരുക്കുന്നത് പ്രണവ് ചിത്രത്തിന് വേണ്ടിയായിരിക്കും. ഒടിയന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി ഒക്ടോബറിൽ റീലീസിനായി ഒരുങ്ങുകയാണ്. സംഘടന രംഗങ്ങൾ വളരെ അനായസത്തോട് ചെയ്യുന്ന പ്രണവിന് വേണ്ടി ഹോളിവുഡ് നിലവാരമുള്ള ആക്ഷൻ രംഗങ്ങളാണ് പീറ്റർ ഹെയ്ൻ ഒരുക്കുന്നത്. ആദിയിലെ ആക്ഷൻ രംഗങ്ങൾ മൂലം ശ്രദ്ധ നേടിയ താരത്തിന് അരുൺ ഗോപി ചിത്രത്തിൽ എങ്ങനെ ആയിരിക്കുമെന്ന് പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. അരുൺ ഗോപിയുടെ ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജനാണ്, പൃഥ്വിരാജ് ചിത്രം ‘നയൻ’ സിനിമയുടെ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം. സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജർ നോബിൾ ജേക്കബാണ്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ഈ വർഷം തന്നെ ചിത്രം പ്രദർശനത്തിനെത്തും.