മോഹൻലാലിനും മഞ്ജു വാര്യർക്കും ശേഷം പുതു തലമുറയിൽ നിന്ന് ഐശ്വര്യ ലക്ഷ്മി

Advertisement

കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ മുഴുവൻ ലോക്ക് ഡൗണായതോടെ നിശ്ചലമായ രംഗങ്ങളിലൊന്നാണ് സിനിമാ ഇൻഡസ്ട്രി. വലിയ താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടില്ലെങ്കിലും സിനിമാ മേഖല നിശ്ചലമായതോടെ ദുരിതത്തിലായത് സിനിമയിലെ ദിവസ വേതനക്കാരായ ജോലിക്കാരാണ്. മലയാള സിനിമയിലെ ദിവസ വേതനക്കാരായ ജോലിക്കാരെ സഹായിക്കാൻ ഏറ്റവുമാദ്യം മുന്നോട്ടു വന്നത് മലയാളത്തിന്റെ മഹാനടനായ മോഹൻലാലാണ്. മോഹൻലാലിന്റെ കൂടെ പ്രേരണയോടെ മലയാളത്തിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ഒരു ഫണ്ട് സമാഹരണമാരംഭിക്കുകയും ചെയ്തു. അതിലേക്കു പത്തു ലക്ഷം രൂപ ആദ്യം നൽകിയത് മോഹൻലാലാണ്. പിന്നാലെ മഞ്ജു വാര്യരും സഹായവുമായെത്തി. അവർക്ക് രണ്ടു പേർക്കും നന്ദി പറഞ്ഞു ഫെഫ്ക ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ യുവ തലമുറയിൽ നിന്നാദ്യമായി സഹായവുമായി എത്തിയ നടി ഐശ്വര്യ ലക്ഷ്മിക്കും നന്ദി പറയുകയാണ് ഫെഫ്ക.

അവരുടെ വാക്കുകൾ ഇങ്ങനെ, പ്രിയ ഐശ്വര്യ ലക്ഷ്മി, ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ആദ്യം നിശ്ചലമായ തൊഴിലിടങ്ങളിലൊന്ന് സിനിമാ മേഖലയായിരുന്നു. അതോടെ ദുരിതത്തിലായ ചലച്ചിത്ര പ്രവർത്തകരെ സാമ്പത്തികമായി സംരക്ഷിക്കാൻ ഫെഫ്ക ആരംഭിച്ചതാണ് ‘കരുതൽ നിധി ‘ പദ്ധതി. ഈ വിവരമറിഞ്ഞ് ഫെഫ്ക അംഗങ്ങൾക്കൊപ്പം, വ്യവസായ രംഗത്ത് നിന്നും, ചലച്ചിത്ര മേഖലയിൽ നിന്നും ധാരാളം സുമനസുകൾ ഈ പദ്ധതിക്കുള്ള പിന്തുണ, ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണിക്കൃഷ്ണനെ അറിയിച്ചു. ഇന്ത്യയിലെ ദിവസ വേതനക്കാരായ 60000 ത്തിലേറെ ചലച്ചിത്ര തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്ന വിധത്തിൽ അഖിലേന്ത്യാ തലത്തിലേക്ക് ഈ പദ്ധതി വളർത്താൻ ഇന്ത്യൻ ഫിലിം എപ്ലോയീസ് കോൺഫെഡറേഷൻ (AIFEC) ജനറൽ സെക്രട്ടറി എന്ന നിലയിൽ ശ്രീ ബി ഉണ്ണിക്കൃഷ്ണന് സാധിച്ചു.

Advertisement

ഫെഫ്കയുടെ ഈ സാമ്പത്തിക സമാഹരണത്തിൽ മോഹൻലാൽ, മഞ്ജു വാര്യർ എന്നീ സീനിയർ അഭിനേതാക്കൾക്കൊപ്പം സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന മലയാളത്തിലെ ഏക പുതുതലമുറ താരം ഐശ്വര്യ ലക്ഷ്മിയായിരുന്നു എന്നത് ഏറെ അഭിമാനത്തോടെയാണ് ഫെഫ്ക ഓർക്കുന്നതും അടയാളപ്പെടുത്തുന്നതും. സിനിമയിൽ കൂടെ പ്രവർത്തിക്കുന്ന സഹസംവിധായകരും, ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ അസിസ്റ്റൻസും, സിനിമാ സംഘത്തെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാൻ രാപ്പകൽ വണ്ടി ഓടിക്കുന്ന ഡ്രൈവർമാരും. ഇങ്ങിനെ വിവിധ തസ്തികളിൽ ജോലി ചെയ്യുന്ന ഫെഫ്കക്ക് കീഴിലെ 19 അംഗ സംഘടനകളിലെയും ചലച്ചിത്ര പ്രവർത്തകർ ഈ സ്നേഹ കരുതലിന് താങ്കളോടുള്ള നന്ദി അറിയിക്കുന്നു.

അവിസ്മരണീയ കഥാപാത്രങ്ങളാൽ സമ്പന്നമായ ചലച്ചിത്ര ജീവിതം ആശംസിക്കുന്നതിനൊപ്പം, ഞങ്ങളോടൊപ്പം കൈകോർത്തതിന് ഫിലിം എപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരളയുടെ, ഫെഫ്കയുടെ അഭിനന്ദനങ്ങൾ.

ഫോട്ടോ കടപ്പാട്: Leon Brito

Advertisement

Copyright © 2017 onlookersmedia.

Press ESC to close