മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘അബ്രഹാമിന്റെ സന്തതികൾ’. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അദേനിയാണ് ചിത്രത്തിന് വേണ്ടി തിരകഥ ഒരുക്കിയത്. 10 വർഷങ്ങൾക്ക് മുമ്പ് മമ്മൂട്ടി ഡേറ്റ് നൽകിയ സംവിധായകൻ കൂടിയാണ് ഹനീഫ്, നല്ലൊരു തിരകഥക്ക് വേണ്ടി കാത്തിരിക്കുകയും ഒടുക്കം മമ്മൂട്ടിക്ക് കരിയർ ബെസ്റ്റ് ചിത്രം തന്നെ അദ്ദേഹത്തിന് സമ്മാനിക്കാൻ സാധിച്ചു. ആക്ഷൻ, ഫാമിലി എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകികൊണ്ട് ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന രൂപത്തിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. കേരളബോക്സ് ഓഫീസിൽ വലിയ വിജയം കരസ്ഥമാക്കിയ ചിത്രം ഇതിനോടകം ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കിയിരുന്നു.
ഓൾ കേരള കാർണിവൽ സിനിമാസിൽ 2 കോടി കളക്ഷൻ പിന്നിടുന്ന മൂന്നാമത്തെ ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. മലയാളത്തിലെ ഏറ്റവും വലിയ വിജയം കൈവരിച്ച പുലിമുരുകനും കേരളത്തിൽ ഏറ്റവും അധികം കളക്ഷൻ നേടിയ ബാഹുബലിയും കൈവരിച്ച റെക്കോർഡാണ് മമ്മൂട്ടി ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 43 ദിവസങ്ങൾ കൊണ്ടാണ് അബ്രഹാമിന്റെ സന്തതികൾ 2 കോടി മേലെ കളക്ഷൻ ഓൾ കേരള കാർണിവൽ സിനിമാസിൽ മാത്രമായി കരസ്ഥമാക്കിയത്. 1650 ഷോകളാണ് കാർണിവൽ സിനിമാസുകളിൽ മാത്രമായി ചിത്രം കളിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വിജയമായിമാറിയ ചിത്രം ഇന്നും പല സ്ഥലങ്ങളിൽ പ്രദർശനം തുടരുന്നുണ്ട്. ഈ വർഷത്തെ ഏറ്റവും അധികം കേരള കളക്ഷനുള്ള ചിത്രം അബ്രഹാമിന്റെ സന്തതികളാണ്. ഈ വർഷത്തെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ ആദ്യ ദിന കളക്ഷനിൽ മമ്മൂട്ടി ചിത്രം തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. കനിഹ, അൻസൻ പോൾ, തരുഷി, സിദ്ദിഖ്, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരുന്നത് ഗോപി സുന്ദറായിരുന്നു. ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ആൽബിയാണ്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരുന്നത് മഹേഷ് നാരായണനാണ്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്