കഴിഞ്ഞ വർഷം മാർച്ചിൽ ആണ് അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം തീയേറ്ററുകളിൽ എത്തിയത്. എൺപത്തിയഞ്ചോളം പുതുമുഖങ്ങൾ ആണ് ആ ചിത്രത്തിൽ അഭിനയിച്ചത്. പ്രധാന കഥാപാത്രങ്ങൾ എല്ലാം തന്നെ പുതുമുഖങ്ങൾ ആയിട്ട് പോലും അങ്കമാലി ഡയറീസ് നേടിയത് വമ്പൻ വിജയം ആണ്. ഇപ്പോൾ ആ വഴിയേ തന്നെ കുതിക്കുകയാണ് ക്വീൻ എന്ന ചിത്രവും. നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ഈ ചിത്രം ആദ്യ ദിനം മുതൽ തന്നെ വമ്പൻ പ്രേക്ഷകാഭിപ്രായം നേടി മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. യുവാക്കൾ ഈ ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. സ്കൂൾ വിദ്യാർത്ഥികളും അതുപോലെ തന്നെ കോളേജ് വിദ്യാര്ഥികളുമെല്ലാം ഈ ക്യാമ്പസ് ചിത്രത്തിന് നൽകിയത് വമ്പൻ വരവേൽപ്പ് ആണ്. ഒരുപക്ഷെ ഈ പുതിയ വർഷത്തിൽ ഇതുവരെ ഇറങ്ങിയതിൽ വെച്ച് ഏറ്റവും മികച്ച വരവേൽപ്പ് പ്രേക്ഷകർ നൽകിയ മലയാള ചിത്രം ആണ് ക്വീൻ എന്ന് നിസംശയം പറയാം നമ്മുക്ക്.
മികച്ച അഭിപ്രായം പരന്നതോടെ കുടുംബ പ്രേക്ഷകരും ഈ ചിത്രം കാണാൻ എത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. രസകരമായ ഒരു ക്യാമ്പസ് ചിത്രം എന്നതിലുപരി ഒരു മികച്ച ത്രില്ലർ എന്ന നിലയിലും അതുപോലെ തന്നെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം ചർച്ച ചെയ്യുന്ന ചിത്രം എന്ന നിലയിലും കൂടി ക്വീൻ ശ്രദ്ധ നേടുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ ഈ കൊച്ചു ചിത്രത്തിൽ പതിഞ്ഞത്. ഏതായാലും ബോക്സ് ഓഫീസിൽ മിന്നുന്ന തുടക്കം നേടിയ ഈ ചിത്രം ഈ വരുന്ന ദിവസങ്ങളിലും കുതിപ്പ് തുടരും എന്ന് പ്രതീക്ഷിക്കാം നമ്മുക്ക്.
ഷിബു കെ മൊയ്‌ദീൻ , റിൻഷാദ് വെള്ളോടത്തിൽ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത് ഷാരിസ് മുഹമ്മദ്, ജിബിൻ ജോസ് ആന്റണി എന്നിവരാണ്. വിജയ രാഘവൻ, നിയാസ് ബക്കർ, വിനോദ് കെടാമംഗലം, ശ്രീജിത്ത് രവി, അനീഷ് ജി മേനോൻ എന്നിവരും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയ സലിം കുമാർ