അഞ്ഞൂറാനും അപ്പു പിള്ളയും; 33 വർഷങ്ങൾക്ക് ശേഷം എൻ എൻ പിള്ളയെ അനുസ്മരിപ്പിച്ച് കിഷ്കിന്ധാ കാണ്ഡത്തിലൂടെ മകൻ വിജയരാഘവൻ

Advertisement

ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രം ഗംഭീര വിജയം നേടി മുന്നേറുമ്പോൾ ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആസിഫ് അലിയും വിജയരാഘവനും വലിയ അഭിനന്ദനമാണ് നേടുന്നത്. ഇരുവരുടേയും കരിയർ ബെസ്റ്റ് പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നതെന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകരുണ്ട്. അതിൽ തന്നെ ഏറ്റവും കൂടുതൽ കയ്യടി നേടുന്നത് വിജയരാഘവൻ അവതരിപ്പിച്ച അപ്പു പിള്ള എന്ന അച്ഛൻ കഥാപാത്രമാണ്.

അമ്പരപ്പിക്കുന്ന പൂർണ്ണതയിലാണ് ഈ കഥാപാത്രത്തിന് വിജയരാഘവൻ ജീവൻ പകർന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ പകർന്നാട്ടവുമായി പ്രേക്ഷകർ ഉപമിക്കുന്നത്, 33 വർഷം മുൻപ് അഞ്ഞൂറാൻ എന്ന അച്ഛൻ കഥാപാത്രമായി വിജയരാഘവന്റെ അച്ഛനും നാടകാചാര്യനുമായ എൻ എൻ പിള്ള ഗോഡ്ഫാദർ എന്ന ബ്ലോക്ക്ബസ്റ്റർ സിദ്ദിഖ്- ലാൽ ചിത്രത്തിൽ നടത്തിയ പ്രകടനത്തെയാണ്. 33 വർഷത്തിന് മുൻപ് എൻ എൻ പിള്ള നമ്മുക്ക് സമ്മാനിച്ചത് മലയാള സിനിമയിലെ ഒരു ക്ലാസിക് അച്ഛൻ കഥാപാത്രമാണെങ്കിൽ, ഇപ്പോൾ 2024 ഇൽ അദ്ദേഹത്തിന്റെ മകൻ മലയാള സിനിമയിലേക്ക് സംഭാവന ചെയ്തിരിക്കുന്നത് മറ്റൊരു ക്ലാസിക് അച്ഛൻ കഥാപാത്രത്തെയാണ്.

Advertisement

അത്രയ്ക്ക് സൂക്ഷ്മമായും റിയലിസ്റ്റിക് ആയുമാണ് വിജയരാഘവൻ അപ്പു പിള്ളക്ക് ജീവൻ കൊടുത്തിരിക്കുന്നത്. നോട്ടം കൊണ്ടും ഭാവം കൊണ്ടും ചെറു ചലനങ്ങൾ കൊണ്ടും ശരീരഭാഷയിൽ കൊണ്ട് വന്ന വ്യതിയാനങ്ങൾ കൊണ്ടും, ഡയലോഗ് ഡെലിവറി കൊണ്ടുമെല്ലാം വിജയരാഘവൻ അപ്പു പിള്ളയെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ അനശ്വരനാക്കി. കൂടെ നിന്ന ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരുടെ പ്രകടനങ്ങളെ വരെ ഏറ്റവും മനോഹരമായ രീതിയിൽ സ്വാധീനിക്കാൻ വിജയരാഘവന്റെ ഗംഭീര പെർഫോമൻസിന് സാധിച്ചു എന്നതാണ് അപ്പു പിള്ളയെ മറ്റൊരു തലത്തിൽ നിർത്തുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close