എക്‌സപ്ഷന്‍ വേണമെന്ന് മമ്മൂട്ടി പറഞ്ഞു, അദ്ദേഹത്തിന് മാത്രം ഇളവുകൊടുത്തു…

Advertisement

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകനും തിരകഥാകൃത്തുമാണ് അടൂർ ഗോപാലകൃഷ്ണൻ. 1972 ൽ പുറത്തിറങ്ങിയ സ്വയംവരം എന്ന ചിത്രത്തിലൂടെയാണ് അടൂർ ഗോപാലകൃഷ്ണൻ സംവിധായകനാകും തിരകഥാകൃത്തായും അരങ്ങേറ്റം കുറിക്കുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രമാണ് മതിലുകൾ. മമ്മൂട്ടി നായകനായിയെത്തിയ ഈ ചിത്രത്തിൽ സംവിധായകനും, തിരകഥാകൃത്തും, നിർമ്മാതാവും അടൂർ ഗോപാലകൃഷ്ണൻ ആയിരുന്നു. അഭിനേതാക്കള്‍ക്ക് തിരക്കഥ പൂര്‍ണമായി വായിക്കാന്‍ കൊടുക്കാറില്ലെങ്കിലും മമ്മൂട്ടിയ്ക്ക് മാത്രം മതിലുകള്‍ എന്ന ചിത്രത്തില്‍ ഇളവ് നല്‍കിയ അനുഭവം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പങ്കുവെച്ചിരിക്കുകയാണ്.

സ്ക്രിപ്റ്റ് വായിക്കാൻ തരണമെന്നും ജീവിച്ചിരിക്കുന്ന ബഷീറിനെയല്ലേ അവതരിപ്പിക്കേണ്ടത് അതിനാൽ എക്സപ്ഷൻ വേണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു എന്ന് അടൂർ ഗോപാലകൃഷ്ണൻ സൂചിപ്പിക്കുകയുണ്ടായി. സ്ക്രിപ്റ്റ് വായിക്കാൻ കൊടുത്തതിനാൽ ചിത്രത്തിൽ അഭിനയിക്കാൻ നടൻ വളരെ ആവേശത്തിലായിരുന്നു എന്നും അടൂർ വ്യക്തമാക്കി. ഒരു സിനിമയുടെ തിരക്കഥ എങ്ങനെയായിരിക്കണമെന്ന് അറിയണമെങ്കില്‍ ഈ സ്‌ക്രിപ്റ്റ് വായിച്ചുനോക്കിയാല്‍ മതിയെന്ന് മമ്മൂട്ടി പല തിരക്കഥാകൃത്തുക്കളോടും ആ കാലത്ത് പറയുകയും ചെയ്തിരുന്നു. മതിലുകളില്‍ അഭിനയിക്കാന്‍ മമ്മൂട്ടി അത്രയേറെ എക്‌സൈറ്റഡായിരുന്നു എന്നും ബഷീര്‍ ആ കൃതിയില്‍ തന്നെ വളരെ സുന്ദരനായാണ് അവതരിപ്പിക്കുന്നതെന്ന് അടൂർ ഗോപാലകൃഷ്ണൻ സൂചിപ്പിക്കുകയുണ്ടായി. ബഷീറിന്റെ കൃതികള്‍ വായിച്ച ധാരണയുമായാണ് മമ്മൂട്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 1990 ൽ നാല് നാഷണൽ അവാർഡ് കരസ്ഥമാക്കിയ ചിത്രമാണ് മതിലുകൾ. വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയകാവ്യമാണ് മതിലുകൾ. നായികയ്ക്ക് വേണ്ടി ശബ്‌ദം നൽകിയിരുന്നത് കെ. പി.സി ലളിതയായിരുന്നു. വെനീസ് ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close