മോം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി ശ്രീദേവി…

Advertisement

ഈ വർഷം അന്തരിച്ച ബോളീവുഡ് സൂപ്പർ താരം ശ്രീദേവിക്ക് മരണാനന്തര ബഹുമതി. ഈ വർഷം അപ്രതീക്ഷിതമായി ലോകത്തോട് വിടപറഞ്ഞ ബോളിവുഡ് താര റാണി ശ്രീദേവിക്കാണ് മരണാനന്തര ബഹുമതി. മോം എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനാണ് ശ്രീദേവി അവാർഡിനർഹയായത്‌. മികച്ച അഭിനയത്തിനായി ശ്രീദേവിക്കൊപ്പം മറ്റ് അഭിനേതാക്കൾ മത്സരിച്ചെങ്കിലും ശ്രീദേവിക്ക് നൽകാം എന്നായിരുന്നു ജൂറി തീരുമാനം. രവി ഉദയവാർ സംവിധാനം ചെയ്ത ചിത്രമാണ് മോം. ചിത്രത്തിൽ ടീച്ചറായ ദേവകി എന്ന കഥാപാത്രത്തെയാണ് ശ്രീദേവി അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് ശ്രീദേവി മുൻപ് തന്നെ പ്രശംസകൾ കരസ്ഥമാക്കിയിരുന്നു അതിനിടെ അപ്രതീക്ഷിതമായാട്ടായിരുന്നു അവരുടെ ദേഹവിയോഗം.

തുണൈവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ അരങ്ങേറിയ ശ്രീദേവി ചെറുപ്രായത്തിൽ തന്നെ നായികയായും അരങ്ങേറി. കമൽ ഹാസൻ ശ്രീദേവി കോമ്പിനേഷനുകൾ അക്കാലത്ത് സൗത്ത് ഇന്ത്യയിൽ വലിയ തരംഗം സൃഷ്ടിച്ച ഒന്നായിരുന്നു. സാദ്മാ എന്ന ചിത്രത്തിലൂടെ ഹിന്ദിയിൽ അരങ്ങേറിയ ശ്രീദേവി ഹിമ്മത്‌വാല എന്ന തന്റെ രണ്ടാം ചിത്രത്തിലൂടെ തന്നെ ബോളീവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചെടുത്തു. 1971 ൽ പൂമ്പാറ്റ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അഭിനയിച്ച ശ്രീദേവി ബോളീവുഡ് ചിത്രങ്ങളുടെ തിരക്കിനിടയിലും മലയാളത്തിൽ വരാൻ മറന്നില്ല. ഭരതൻ സംവിധാനം ചെയ്ത ചിത്രം ദേവരാഗത്തിലൂടെയായിരുന്നു അത്. നിരവധി തവണ ഫിലിം ഫെയർ അവാർഡുകൾ വാരിക്കൂട്ടിയ ശ്രീദേവി, സൗത്ത് ഇന്ത്യൻ സിനിമയിലും ബോളീവുഡ് സിനിമകളിലും ഒരേ സമയം തിളങ്ങി. നായകന്മാരോളം പോന്ന അഭിനയം കാഴ്ച വച്ച് ബോളീവുഡിലെ ഏറ്റവും താരമൂല്യമുള്ള അഭിനയത്രിയായി പിന്നീട് ശ്രീദേവി വളർന്നു. നിർമ്മാതാവായ ബോണി കപൂറാണ് ഭർത്താവ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close