
താരങ്ങളുടെ പുതിയ മേക്ക് ഓവർ, വർക്കൗട്ട് വീഡിയോകളും ചിത്രങ്ങളും എല്ലാം ആരാധകർ എടുക്കാറുള്ളത് പതിവാണ്. പ്രധാനമായും നടന്മാരുടെ വർക്കൗട്ട് ചിത്രങ്ങളാണ് ഇത്തരത്തിൽ ആരാധകർക്ക് ആഘോഷമാക്കാറുള്ളത്. ഇപ്പോഴിതാ വർക്കൗട്ട് ചിത്രങ്ങൾ പുറത്തു വിട്ടു കൊണ്ട് നടി റീമാ കല്ലിങ്കൽ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. മലയാള സിനിമാലോകത്ത് ഏറെ പ്രാധാന്യമുള്ള താരമാണ് റീമ കല്ലിങ്കൽ. സിനിമയിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായി തന്നെ നിൽക്കുന്ന റിമ കല്ലിങ്കൽ മറ്റു താരങ്ങളെ പോലെ സോഷ്യൽമീഡിയയിലും സജീവമാണ്. സ്‌ട്രെച്ചിങ് വിത്ത് ഭീകരൻ എന്ന കുറിപ്പോടുകൂടിയാണ് തന്റെ പുതിയ വർക്കൗട്ട് ചിത്രങ്ങൾ റിമാ കല്ലിങ്കൽ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഏറ്റവും കഠിനമായ സ്‌ട്രെച്ചിങ് പൊസിഷനിലുള്ള റിമയുടെ ചിത്രത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. മുൻനിര നായികനടിമാർ അടക്കമുള്ളവരുടെ വർക്കൗട്ട് ചിത്രങ്ങൾ മറ്റുള്ള ഭാഷകളിലെ പോലെ മലയാളത്തിൽ അങ്ങനെ കാണാറില്ല. ചുരുക്കം ചില നടിമാർ മാത്രമേ റിമാ കല്ലിങ്കലിനെപ്പോലെ ധൈര്യമായി ഇത്തരം പ്രവർത്തികൾ ചെയ്യാറുള്ളു.
https://www.instagram.com/p/CLQsJXXjn8c/
സിനിമയിൽ ഉപരിയായി സാമൂഹികപരമായ വിഷയങ്ങളിൽ തന്റെ നിലപാടുകൾ തുറന്നു പറഞ്ഞിട്ടുള്ള റിമ കല്ലിങ്കൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു കൊണ്ട് മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നടിമാരിൽ ഒരാളാണ്. 22 ഫീമെയിൽ കോട്ടയം, വൈറസ്, എസ്കേപ്പ് ഫ്രം ഉഗാണ്ട തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ മലയാള സിനിമാലോകത്ത് മികച്ച സംഭാവനകൾ ഇനിയും നൽകുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.