സ്‌ക്രീനിൽ അല്ലാതെ ഒന്നും ചെയ്യാത്ത രജനീകാന്തിന് ആര് വോട്ട് ചെയ്യും; പ്രശസ്ത നടിയുടെ പ്രതികരണം വൈറലാവുന്നു..!

Advertisement

തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു എന്നുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചു നാളുകളായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശത്തെ കുറിച്ചുള്ള തീരുമാനം ഇന്നാണ് ഔദ്യോഗികമായി പുറത്തു വന്നത്. അടുത്ത വർഷം ആദ്യം തന്റെ പാർട്ടിയുടെ വിവരങ്ങൾ അടക്കം എല്ലാം ഔദ്യോഗികമായി പുറത്തു വിടുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പ്രശസ്ത നടി രഞ്ജിനി പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാവുകയാണ്. യാതൊരു രാഷ്ട്രീയ പ്രവര്‍ത്തന പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനം ഭരിക്കുമെന്ന് രഞ്ജിനി ചോദിക്കുന്നു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവേഴ്‌സില്‍ ആണ് രഞ്ജിനി ഇത്തരത്തിൽ പ്രതികരിച്ചത്. രജനികാന്ത് സ്വീകരിച്ച തീരുമാനം നല്ലതല്ലെന്നും രഞ്ജിനി തുറന്നു പറയുന്നു. വ്യക്തിജീവിതത്തില്‍ രജനികാന്ത് നല്ല മനുഷ്യനും സ്‌ക്രീനിൽ സൂപ്പർ താരവും ആണെങ്കിലും സ്‌ക്രീന്‍ വിട്ടിട്ട് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല എന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ ആര് വോട്ട് ചെയ്യും എന്നും രഞ്ജിനി ചോദിക്കുന്നു.

എംജിആര്‍ കാലത്തെ രാഷ്ട്രീയമല്ല ഇന്നുള്ളതെന്നും ടെക്‌നോളജിയും വിദ്യാഭ്യാസ നിരക്കും ഒരുപാട് വികസിച്ചത് കൊണ്ട് ആര് ഭരിക്കണമെന്ന് യുവാക്കളാണ് തീരുമാനിക്കുക എന്നും രഞ്ജിനി പറയുന്നു. ഒരു രാഷ്ടീയകാരന് വേണ്ടത് തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവാണ് എന്ന് പറഞ്ഞ രഞ്ജിനി, രജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരുമോ ഇല്ലയോ എന്ന ചോദ്യത്തിൽ നിന്ന് പോലും കഴിഞ്ഞ കുറേക്കാലമായി കൃത്യമായി ഉത്തരം പറയാതെ നിന്നതിനെ കുറിച്ചും പരാമർശിക്കുന്നു. തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്ത ഒരാള്‍ രാഷ്ടീയത്തില് വരുന്നത് ബുദ്ധിമുട്ടാണ് എന്നും 2017ല്‍ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചപ്പോള്‍ മുതൽ അദ്ദേഹം എന്തെങ്കിലും ചെയ്തു തുടങ്ങാണമായിരുന്നു എന്നും രഞ്ജിനി വിശദീകരിക്കുന്നു. ഇന്നത്തെ ദിവസം നാട് നേരിടുന്ന ദുരന്തം ബുറേവി ചുഴലിക്കാറ്റാണ് എന്നും ഇന്ന് വന്ന് ഒരു പാര്‍ട്ടി രൂപികരണ പ്രഖ്യാപനം നടത്തി പോയപ്പോൾ ബുറേവിയെ പറ്റി ഒരു വാക്ക് പോലും ജനങ്ങളോട് പറയാത്ത അദ്ദേഹം തിരഞ്ഞെടുപ്പ് ആറ് മാസത്തിനുള്ളിൽ വരുന്ന സാഹചര്യത്തിൽ എന്ത് ചെയ്യാനാണ് പോകുന്നതെന്നും രഞ്ജിനി ചോദിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close