ഏതു കൊച്ചുകുട്ടിയുടെ അടുത്തും കൂടാൻ പറ്റിയ സ്വഭാവമാണ് മമ്മൂക്കയുടേത്: പോളി വൽസൺ..!

Advertisement

തന്റെ അഭിനയമികവ് കൊണ്ട് മലയാള സിനിമാ പ്രേമികളുടെ മനസ്സിലിടം പിടിച്ച നടിയാണ് പോളി വൽസൻ. നാടകത്തിലെ പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിനു ശേഷം സിനിമയിലെത്തിയ ഈ നടി ആദ്യം കൊച്ചു കൊച്ചു വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. എന്നാൽ ഈ നടിയുടെ അസാമാന്യമായ അഭിനയ മികവ് തിരിച്ചറിഞ്ഞവർ ഒട്ടേറെ പ്രാധാന്യമുള്ള വേഷങ്ങൾ പോളി വൽസണ് വേണ്ടി മാറ്റി വെക്കുകയും അവരുടെ പ്രതീക്ഷകളെ സാധൂകരിച് കൊണ്ട് ഈ മാ യൗ എന്ന ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് വരെ നേടിയെടുക്കുകയും ചെയ്തു ഈ നടി. അണ്ണൻ തമ്പി എന്ന മമ്മൂട്ടി- അൻവർ റഷീദ് ചിത്രത്തിലൂടെ 2007 ലാണ് പോളി വൽസൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം മമ്മൂട്ടിയുടെ ഒപ്പം ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്, മംഗ്ളീഷ്‌, പ്രെയ്‌സ് ദി ലോർഡ്, അച്ഛാ ദിൻ തുടങ്ങിയ ചിത്രങ്ങളിലുമഭിനയിച്ച പോളി വത്സൻ മമ്മൂട്ടിയെക്കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

പോളി വൽസൺ പറയുന്നത് ഇങ്ങനെ, എല്ലാവരും പറയും മമ്മൂക്ക ഭയങ്കര ഭീകരനാണെന്ന്. എനിക്കങ്ങനെ തോന്നിയിട്ടില്ല. ഒരുപരിചയവും ഇല്ലത്തവരോട് ആരും എന്താണെന്ന് ചോദിക്കില്ലല്ലോ ? അതാണ് ആളുകള്‍ ഉദ്ദേശിക്കുന്നത്. പരിചയമുള്ളവരോടൊക്കെ മമ്മൂക്ക വളരെ ഫ്രീയാണ്. പിന്നെ അവരുടെ പൊസിഷന്‍ അനുസരിച്ച്‌ കുറച്ചൊക്കെ അങ്ങനെ തന്നെ നില്‍ക്കണം. വൈപ്പിനില്‍ വന്നപ്പോള്‍ മമ്മൂക്ക കാറിന്റെ ഡോര്‍ തുറന്നില്ലെന്ന് പറഞ്ഞ് ചിലര്‍ ഒരുപാട് ഒച്ചപ്പാടുണ്ടാക്കി. ജംഗാറില്‍ കയറാന്‍ വന്ന സമയത്ത് മമ്മൂക്ക കാറിന്റെ ചില്ല് തുറന്നില്ല. ഒടുവില്‍ തുറക്കെടോ എന്നുവരെയായി. ചില്ലു തുറന്നിരുന്നെങ്കിലോ. കൈയിട്ട് മമ്മൂക്കയെ പിടിച്ചേനെ. അതൊക്കെ ഒരു അസ്വസ്ഥതയല്ലേ. അല്ലാതെ ഏതു കൊച്ചുകുട്ടിയുടെ അടുത്തും കൂടാന്‍ പറ്റിയ സ്വഭാവമാണ് മമ്മൂക്കയുടേത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close