
കൊറോണയുടെ കടന്ന് വരവ് മൂലം സിനിമ താരങ്ങൾ എല്ലാം ഫിറ്റ്നെസിന് കൂടുതൽ പ്രാധാന്യം നൽകികൊണ്ട് ലോക്ക് ഡൗൺ സമയം ഫലപ്രദമായി ഉപയോഗിക്കുകയാണ്. കൂടുതലും നടന്മാരാണ് തങ്ങളുടെ ഫിറ്റ്നെസ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. നടിമാർക്ക് ഒരു പ്രചോദനം നൽകികൊണ്ട് പാർവതിയുടെ വർക്ക്ഔട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ലോക്ക് ഡൗൺ സമയത്ത് കഠിനമായ വർക്ക്ഔട്ടിലാണ് താരം ഏർപ്പെട്ടിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിലാണ് പാർവതി വർക്ക്ഔട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് പാർവതി നൽകിയിരിക്കുന്ന അടിക്കുറിപ്പും ഏറെ ശ്രദ്ധേയമാണ്. ജീവിതത്തിൽ മുന്നോട്ട് പോകുന്നത് ഏറെ പ്രയാസകരമാകുമ്പോൾ, പ്രയാസമുള്ളത് പിന്നീട് പോയി തുടങ്ങും എന്നാണ് താരം കുറിച്ചിരിക്കുന്നത്. അടുത്തിടെ പൃഥ്വിരാജ്, ടോവിനോ എന്നിവരുടെ വർക്ക്ഔട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗം സൃഷ്ട്ടിച്ചിരുന്നു. ആദ്യമായാണ് മലയാളത്തിലെ ഒരു നടിയുടെ വർക്ക്ഔട്ട് ചിത്രങ്ങൾ വൈറലാവുന്നത്. പാർവതിയുടെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. റച്ചിയമ്മ, ഹലാൽ ലൗവ് സ്റ്റോറി എന്നീ ചിത്രങ്ങളാണ് സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാർവ്വതി ചിത്രങ്ങൾ. കഴിഞ്ഞ വർഷം പാർവതിയുടെ പുറത്തിറങ്ങിയ 2 ചിത്രങ്ങൾ നിരൂപ പ്രശംസകൾ നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയവും കരസ്ഥമാക്കിയ ചിത്രങ്ങൾ ആയിരുന്നു. വൈറസ്, ഉയരെ എന്നീ രണ്ട് ചിത്രങ്ങളിലെ പകരം വെക്കാൻ സാധിക്കാത്ത പ്രകടനം കൊണ്ട് 2019 പാർവതിയ്ക്ക് നല്ലൊരു വർഷമായിരുന്നു.
ഫോട്ടോ കടപ്പാട്: canchannelmedia
