വിവാദ ലൈക്ക് പിൻവലിച്ചു പാർവതി തിരുവോത്; ഒപ്പം വിശദീകരണ കുറിപ്പും..

Advertisement

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന പ്രശസ്ത മലയാളം റാപ്പർ വേടൻ, ആ സംഭവത്തിൽ മാപ്പു പറഞ്ഞു കൊണ്ട് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ഇടുകയും, നടി പാർവതി തിരുവോത് അത് ലൈക്ക് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഫെമിനിസ്റ്റും മലയാള സിനിമയിലെ വനിതാ സംഘടനയുടെ പ്രതിനിധിയുമായ പാർവതി ആ മാപ്പപേക്ഷക്കു അനുകൂല നിലപാട് എടുത്തതോടെ വലിയ വിവാദമാണ് ഉണ്ടായതു. ഇതുപോലെയുള്ള വിഷയങ്ങളിൽ മുൻപ് വളരെ ശ്കതമായ നിലപാട് എടുത്തിട്ടുള്ള പാർവതി, ചിലരുടെ കാര്യം വരുമ്പോൾ മാത്രം മൗനം പാലിക്കുന്നതും അനുകൂല നിലപാട് എടുക്കുന്നതിനും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിമർശിക്കപ്പെട്ടു. നടൻ വിനായകൻ, അലെൻസിയർ എന്നിവർ ഇത്തരം കേസിൽ പെട്ടപ്പോഴൊക്കെ മൗനം പാലിച്ച പാർവതി ദിലീപ് വിഷയത്തിൽ മാത്രം വമ്പൻ പ്രതികരണവുമായി മുന്നോട്ടു വന്നത് ചർച്ചയായിരുന്നു. ഏതായാലും ഇത്തരം ഫെമിനിസ്റ്റുകൾ എടുക്കുന്ന ഇരട്ട താപ്പ് ജനങ്ങൾ തിരിച്ചറിയണം എന്ന് പറഞ്ഞു കൊണ്ട് സംവിധായകൻ ഒമർ ലുലു അടക്കം ഫേസ്ബുക് പോസ്റ്റ് ഇട്ടതോടെ പാർവതിക്ക് എതിരെയുള്ള പ്രതിഷേധം ശ്കതമായി. ഇപ്പോഴിതാ, ആ വിവാദ ലൈക്ക് പിൻവലിച്ചു കൊണ്ടും അതിനു വിശദീകരണം നൽകി കൊണ്ടും രംഗത്ത് വന്നിരിക്കുകയാണ് പാർവതി.

വേടൻ എന്ന ആളിന്റെ അക്രമത്തിനു ഇരയായവരോട് മാപ്പു ചോദിച്ചു ചോദിച്ചു കൊണ്ട് തന്റെ കുറിപ്പ് ആരംഭിച്ച പാർവതി പറയുന്നത്, അയാൾ തന്റെ തെറ്റ് സമ്മതിക്കാൻ കാണിച്ച മനസ്സ് കണ്ടാണ് താൻ ആ പോസ്റ്റ് ലൈക്ക് ചെയ്തത് എന്നും എന്നാൽ ആ മാപ്പപേക്ഷ ആഘോഷിക്കപ്പെടേണ്ട ഒന്നല്ല എന്ന് താൻ മനസിലാക്കുന്നു എന്നുമാണ്. അത്‌കൊണ്ട് തന്നെ ഇര ആയവർക്ക് മുഴുവൻ ഐകദാർഢ്യവും പ്രഖ്യാപിച്ചു കൊണ്ട് തന്റെ ആ ലൈക്ക് പിൻവലിക്കുകയാണ് എന്നും, വേടന്റെ ആ മാപ്പപേക്ഷ ആത്മാർത്ഥമായിരുന്നില്ല എന്ന അഭിപ്രായമാണ് ഇരകൾക്കു ഉള്ളതെന്ന് താൻ തിരിച്ചറിയുന്നുവെന്നും പാർവതി പറയുന്നു. തന്റെ തെറ്റ് താൻ തിരിച്ചറിയുന്നു എന്ന് പറഞ്ഞ പാർവതി, താൻ കാരണം എന്തെങ്കിലും തരത്തിൽ നിരാശയും വിഷമവും ഉണ്ടായവരോട് മാപ്പു ചോദിക്കുന്നു എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close