കസബ പോലെ ഉള്ള സിനിമകൾ വന്നാൽ ഇനിയും എതിർക്കും എന്നു നടി പാർവതി

Advertisement

മലയാള സിനിമയിലുള്ള ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ ആണ് പാർവതിയുടെ സ്ഥാനം. കഴിഞ്ഞ വർഷം ഉയരെ, വൈറസ് എന്നീ ചിത്രങ്ങളിലെ ഗംഭീര പ്രകടനം ഈ നടിക്ക് ഒട്ടേറെ അഭിനന്ദനങ്ങൾ നേടിക്കൊടുത്തു. എന്നാൽ അതിന് മുമ്പ് മമ്മൂട്ടി ആരാധകരിൽ നിന്നു വലിയ സോഷ്യൽ മീഡിയ ആക്രമണം നേരിട്ട നടിയുമാണ് പാർവതി. മമ്മൂട്ടി അഭിനയിച്ച കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധതയും അതിൽ മമ്മൂട്ടി അഭിനയിച്ച കഥാപാത്രത്തെയും എടുത്തു പറഞ്ഞു പാർവതി വിമര്ശിച്ചത് ആണ് ആ ഓൺലൈൻ ആക്രമണത്തിനു കാരണമായത്. ആ കഥാപാത്രം മമ്മൂട്ടിയെ പോലെ ഒരു നടൻ ചെയ്യരുതായിരുന്നു എന്നും പാർവതി പറഞ്ഞിരുന്നു. ഇപ്പോഴും അതേ നിലപാടിൽ ആണ് താൻ ഉറച്ചു നിൽക്കുന്നത് എന്നും കസബ പോലത്തെ ചിത്രങ്ങൾ വന്നാൽ ഇനിയും അതിനെതിരെ പ്രതികരിക്കുമെന്നും പാർവതി വ്യക്തമാക്കി.

തെറ്റുതിരുത്തി മുന്നോട്ട് പോകുന്നതിനാല്‍ തന്നെ മറ്റുള്ളവരുടെ സിനിമകളിലെ അനീതികള്‍ തുറന്നു പറയുന്നത് തുടരുമെന്നാണ് ഈ നടി പറയുന്നത്. പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് വംശഹത്യ പ്രമേയമാക്കിയുള്ള സിനിമകൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഒരു പ്രോഗ്രാമിൽ ആണ് പാർവ്വതി ഈ കാര്യം ആവർത്തിച്ചു വ്യക്തമാക്കിയത്. മലയാള സിനിമയിൽ ഇസ്‌ലാമോഫോബിയ ഉണ്ടെന്നും തന്‍റെ സിനിമകളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നുവെന്നും പറഞ്ഞ പാർവതി, തനിക്ക് അതിൽ ഖേദമുണ്ടെന്നും വെളിപ്പെടുത്തി. വേണു ഒരുക്കുന്ന രാച്ചിയമ്മയിൽ കറുത്ത രാച്ചിയമ്മയായി വേഷമിട്ടത് നോവെലിനോട് നീതിപുലർത്താനാണെന്നും യഥാര്‍ഥ ജീവിതത്തിലെ സ്ത്രീയായിരുന്നു രാച്ചിയമ്മയെങ്കിൽ ഈ സിനിമയിൽ താൻ അഭിനയിക്കില്ലായിരുന്നുവെന്നും പാർവ്വതി തുറന്നു പറഞ്ഞു. എല്ലാത്തരം സ്വത്വങ്ങളെയും ഉള്‍ക്കൊള്ളുന്നവര്‍ക്കേ ഫാസിസത്തിനെതിരെ പോരാടാനാകൂ എന്നും ഈ നടി വിശദീകരിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close