ആരോപണങ്ങൾ പുരുഷന്മാരുടെ കുടിലതന്ത്രം; അപവാദ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നു പാർവതി തിരുവോത്ത്..!

Advertisement

മലയാള സിനിമയിലെ വനിതാസംഘടനയായ ഡബ്ള്യു സി സിയിലെ പൊട്ടിത്തെറിയെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ചു നിൽക്കുകയാണ്. കുറേ മുൻപ് തന്നെ വനിതാ സംഘടനയിൽ പ്രശ്നങ്ങൾ പുകഞ്ഞു തുടങ്ങിയിരുന്നു. സംഘടന തുടങ്ങിയപ്പോഴത്തെ പ്രമുഖ അംഗമായ നടി മഞ്ജു വാര്യർ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിന്നപ്പോഴേ അത് വ്യക്തമായിരുന്നു. കുറച്ചു ദിവസം മുൻപ് സംവിധായിക വിധു വിൻസെന്റ് ഡബ്ള്യു സി സി യിൽ നിന്ന് രാജി വെക്കുകയും ശേഷം തന്റെ രാജിക്കുള്ള കാരണമെന്തെന്ന് വിശദീകരിക്കുന്ന രാജിക്കത്ത് പുറത്ത് വിടുകയും ചെയ്തു. അതിൽ ഡബ്ള്യു സി സി നേതൃത്വത്തിനെതിരെ ശക്തമായ വിമർശനം വിധു വിൻസെന്റ് ഉന്നയിച്ചിരുന്നു. പിന്നീട് വസ്ത്രാലങ്കാരകയായ സ്റ്റെഫി സേവ്യർ വനിതാ സംഘടനയുടെ പൊള്ളയായ രീതികൾ തുറന്നു കാണിച്ചു കൊണ്ട് പുറത്ത് വന്നു.

അതിനു പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും മറ്റുമെത്തുകയും വനിതാ സംഘടനയിലെ അംഗങ്ങളുടെ പ്രവർത്തിക്കെതിരെ പ്രതികരിച്ചു കൊണ്ട് നടൻ ഹരീഷ് പേരാടിയടക്കമുള്ള സിനിമാ പ്രവർത്തകർ രംഗത്ത് വരികയും ചെയ്തതോടെ പ്രശ്നം രൂക്ഷമായി. പാർവ്വതി, റിമ, ദീദി ദാമോദരൻ, ഗീതു മോഹൻദാസ് എന്നിവരടങ്ങുന്ന നേതൃ നിരക്കെതിരെയാണ് വലിയ വിമർശനം വന്നത്. ഇപ്പോഴിതാ അതിന്‌ മറുപടിയുമായി എത്തിയിരിക്കുകയാണ് പാർവതി തിരുവോത്ത്. ഫ്രഞ്ച് സാഹിത്യകാരൻ ആൽബർട്ട് കമ്യൂസിന്റെ വരികൾ ഉദ്ധരിച്ചു താനിട്ട ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ച കമന്റുകൾക്ക് നൽകിയ മറുപടിയിലൂടെയാണ് പാർവ്വതി പ്രതികരിച്ചത്. അപവാദ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ആരോപണങ്ങൾ പുരുഷന്മാരുടെ കുടില തന്ത്രമാണെന്നും പാർവതി പറയുന്നു. സംഘടനക്കൊപ്പം തന്നെയാണ് താനെന്നും അവർ കൂട്ടിച്ചേർത്തു. ഇപ്പോൾ പരസ്യ ചർച്ചയ്‌ക്കോ, ചെളിവാരിയെറിയലിനോ ഇല്ലെന്നും ശരിയായ രീതിയിൽ തന്നെയാണ് സംഘടന പ്രവർത്തിക്കുന്നതെന്നും പാർവതി വ്യക്തമാക്കി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close